മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ
മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം വ്യാപകമാകുന്നു
ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയുള്ള നടപടി തുടരുമ്പോഴാണ് ഉദ്യോഗസ്ഥരുടെ കുട്ടു പിടിച്ച് ചിലര്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പഴയ മൂന്നാര്‍ ഇക്കോ നഗര്‍, കോളനി എന്നിവിടങ്ങളിലാണ് അനധികൃതമായി ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.
അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ സ്‌പെഷ്യല്‍ തഹസില്‍ദാരെ സബ്കളകറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പഴയ മൂന്നാര്‍ ഇക്കോ നഗര്‍, എന്നിവിടങ്ങളിലാണ് നിര്‍മാണങ്ങള്‍ പുനഃരാംരംഭിച്ചിരിക്കുന്നത്. മുന്‍പ് അവധി ദിവസങ്ങളിലായിരുന്നു നിര്‍മാണങ്ങള്‍ നടത്തിയിരുന്നുത്.
എന്നാല്‍ നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ എല്ലാ ദിവസവും നിര്‍മാണങ്ങള്‍ നടക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലവും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ടുണ്ട്.