Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷണശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ കത്തി

ഗംഭീര മോഷണശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ കത്തി

മോഷണശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ കത്തി
തൃശൂര്‍ , വെള്ളി, 3 നവം‌ബര്‍ 2017 (14:36 IST)
മോഷണ ശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ ഭാഗികമായി കത്തി നശിച്ചു. സ്വകാര്യ ബങ്കിന്റെ നെല്ലിക്കുന്നിലെ എടി‌എം കൌണ്ടറാണ് കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് നെല്ലിക്കുന്ന് പള്ളിയുടെ മുന്‍‌വശത്തുള്ള  എടിഎം കൌണ്ടര്‍ ഭാഗികമായി കത്തി നശിച്ചത്.
 
എടി‌എം കൌണ്ടറിന്റെ ക്യാമറ നശിപ്പിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഷട്ടര്‍ താഴ്ത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടി‌എം തകര്‍ക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് തീപിടിച്ച് പുക നിറഞ്ഞതോടെ മോഷ്ടാക്കള്‍ മോഷണം പാതിവഴിക്ക് ഉപേക്ഷിച്ച് പോകുകയായിരുന്നു.
 
പുലര്‍ച്ചേ മൂന്ന് മണിക്ക് എടി‌എം കൌണ്ടറില്‍ നിന്ന് പുക വരുന്നത് കണ്ട പള്ളിയിലെ സെക്യൂരിറ്റിയാണ് അഗ്നിശമന സേനയെയും പൊലീസിനേയും വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്നിശമന എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പണം നഷ്ടപ്പെടുകയോ കത്തി നശിക്കുകയോ ചെയ്തിട്ടില്ല. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; ഇക്കാര്യത്തില്‍ സർക്കാർ കൂടുതൽ വ്യക്തത വരുത്തണം