Select Your Language

Notifications

webdunia
webdunia
webdunia
webdunia

മ​ട്ട​ണ്‍ ബി​രി​യാ​ണി ലഭിക്കാത്തതിന് നടിയും സംഘവും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു - സംഭവം റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ല്‍

മ​ട്ട​ണ്‍ ബി​രി​യാ​ണി ലഭിക്കാത്തതിന് നടിയും സംഘവും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു

Mutton biryani
കോ​ഴി​ക്കോ​ട് , ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (14:33 IST)
മ​ട്ട​ണ്‍ ബി​രി​യാ​ണി ലഭിച്ചില്ലെന്നാരോപിച്ച് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ മര്‍ദ്ദിച്ച സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തൃ​ശു​ര്‍ കു​ന്നം കു​ളം പൂ​ന​ഞ്ചേ​രി വീ​ട്ടി​ല്‍​ അ​നു​ ജൂ​ബി (23) ഇവരുടെ സുഹൃത്തുക്കളായ മം​ഗ​ലാ​പു​രം ബ​ന്ത​ര്‍ സോ​ണ്ടി​ഹ​ത്ത​ലു സ്വ​ദേ​ശി​നി മു​നീ​സ (21) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ആ​ലി​ഞ്ഞ​ല മൂ​ട്ടി​ല്‍ ന​വാ​സ്, പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എ​ന്നി​വരെയാണ് ടൗ​ൺ പോ​ലീ​സ് അറസ്‌റ്റ് ചെയ്‌തത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ഴി​ക്കോ​ട് റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ലാ​ണ് അ​ര​മ​ണി​ക്കു​റോളം നീണ്ടുനിന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത്. അനുവും സംഘവും ഹോട്ടല്‍ ജീവനക്കാരനോട് മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടുവെങ്കിലും തീ​ര്‍​ന്നു​പോ​യെ​ന്ന് ഇയാള്‍ അറിയിച്ചതോടെയാണ് വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്.

ഹോട്ടല്‍ ജീവനക്കാരനോട് ക്ഷോഭിച്ച അ​നുവും മുനീസയും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും നടിയും സംഘവും ഇവരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്‌തു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരമറിക്കുകയായിരുന്നു.

നടിയുള്‍പ്പെടയുള്ളവരെ അറസ്‌റ്റ് ചെയ്‌തു ജാമ്യത്തില്‍ വിട്ടയച്ചു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ മക്കളെ വെറുതെ വിടണം, അവരെ ആക്രമിക്കരുത് ’: സച്ചിന്‍