Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമാണിക്യത്തിന്റെ കസേര തെറിച്ചത് ദീര്‍ഘദൂര സ്വകാര്യബസുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന്

ദീര്‍ഘദൂര സ്വകാര്യബസുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യപ്പെട്ടു; കെഎസ്ആര്‍ടിസി മുന്‍മേധാവിയുടെ കസേര തെറിച്ചു

രാജമാണിക്യത്തിന്റെ കസേര തെറിച്ചത് ദീര്‍ഘദൂര സ്വകാര്യബസുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന്
തിരുവനന്തപുരം , ശനി, 21 ഒക്‌ടോബര്‍ 2017 (07:26 IST)
ദീര്‍ഘദൂര സ്വകാര്യബസുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി മുന്‍മേധാവി എംജി രാജമാണിക്യത്തിന്റെ കസേര തെറിച്ചത്. സ്വകാര്യബസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിജപ്പെടുത്തുകയും അവയ്ക്ക് ഓര്‍ഡിനറി ബസുകളുടെ സമയക്രമം ബാധകമാക്കുകയും വേണമെന്നതായിരുന്നു പ്രധാന ആവശ്യം.
 
ദീര്‍ഘദൂര ബസുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി നിജപ്പെടുത്തി ഇറക്കിയ ഉത്തരവിലെ അപാകമാണ് സ്വകാര്യബസുടമകള്‍ മുതലെടുത്തത്. രാഷ്ട്രീയസമര്‍ദത്തിന് വഴങ്ങാതെ സ്വകാര്യബസുകളുടെ നിയമവിരുദ്ധ പെര്‍മിറ്റുകള്‍ക്കെതിരേ ശക്തമായ കൈകൊണ്ടതാണ് രാജമാണിക്യത്തിന്റെ മാറ്റത്തിനിടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
 
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പറ്റിയ പിഴവായിരുന്നു കെഎസ്ആര്‍ടിസി ഏറ്റെടുത്ത 241 ദീര്‍ഘദൂര റൂട്ടുകളില്‍ ദൂരപരിധിയില്ലാതെ സ്വകാര്യബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ്-ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കിയത്. ഈ പിഴവ് പരിഹരിച്ച് കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുമ്പോഴും ദീര്‍ഘദൂര പാതകളിലെ സ്വകാര്യബസുകളെ ഒഴിവാക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെര്‍സലില്‍ പറയുന്നത് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍; ബിജെപിയുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കരുത് - പാ രഞ്ജിത്