വാര്‍ത്തകള്‍ ആദ്യം കൊടുക്കാനല്ല, മറിച്ച് സത്യം കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി; ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമധര്‍മ്മമല്ല
ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമധര്‍മ്മമല്ലെന്ന് പിണറായി
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനല്ല, മറിച്ച് സത്യം കൊടുക്കാനാണ് എല്ലാം മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടതെന്നും സാങ്കേതിക വളര്‍ച്ച വാര്‍ത്തകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സത്യം അറിയിക്കുക എന്നതിലുപരി ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമധര്‍മ്മമല്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. വാര്‍ത്തകള്‍ ആദ്യം കൊടുത്തോയെന്നല്ല, സത്യം കൊടുത്തോയെന്നാണ് മാധ്യമങ്ങള്‍ പരിശോധിക്കേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.