വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണ്; കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം: വി എസ്
വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് വിഎസ്
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ദുരൂഹവും സംശയം ഉളവാക്കുന്നതുമാണ്. അദാനിയുടെ കാല്‍ക്കീഴില്‍ തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് നിലവിലുള്ള കരാറെന്നും വി എസ് അഭിപ്രായപ്പെട്ടു.
അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു. നിലവിലുള്ള കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന പേരില്‍ മുന്നോട്ടു പോകാതെ കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും നിയമസഭയില്‍ വിഎസ് സബ്മിഷനിലൂടെ ഉന്നയിച്ചു. അതേസമയം വിഎസിന്റെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണമെന്ന മറുപടി തുറമുഖവകുപ്പ് മന്ത്രി നല്‍കുകയും ചെയ്തു.