വീട്ടില്‍ നിറയെ അമ്മയുടെ കാമുകന്മാര്‍; ശല്യം സഹിക്കാന്‍ കഴിയാതെ പറക്കമുറ്റാത്ത മൂന്ന് മക്കള്‍ ചെയ്തത്...
അമ്മയുടെ കാമുകന്മാരുടെ ശല്യം സഹിക്കാനാവാതെ മക്കള്‍ വീടുവിട്ടിറങ്ങി
വീട്ടമ്മയുടെ കാമുകന്മാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രായപൂര്‍ത്തിപോലുമാകാത്ത മൂന്ന് മക്കള്‍ വീടുവിട്ടിറങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം നടന്നത്. ഒമ്പത് വയസുള്ള ആണ്‍കുട്ടിയും ഏഴും അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ് സ്വന്തം അമ്മയുടെ ഈ വഴിവിട്ടപോക്കില്‍ മനംമടുത്ത് അയല്‍വാസിയുടെ സഹായത്തോടെ കൊല്ലം ജനസേവയില്‍ അഭയം തേടിയത്.
കല്ലമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതിയും കുട്ടികളും. യുവതിയുടെ ഇടപാടുകാര്‍ വീട്ടിലെത്തിയാല്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവുസംഭവമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഇതിനുമുമ്പ് തന്നെ കുട്ടികളെ ജനസേവയിലാക്കിയിരുന്നു. എന്നാല്‍ വേനലവധിയ്ക്ക് കുട്ടികളെ വീണ്ടും വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് മാതാവിന്റെ കാമുകന്മാരുടെ ഉപദ്രവമുണ്ടായത്.
കുട്ടികള്‍ പറഞ്ഞതനുസരിച്ച് അയല്‍വാസികള്‍ വീണ്ടും ഇടപെടുകയും കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. അതിനു ശേഷം പൊലീസാണ് കുട്ടികളെ വീണ്ടും ജനസേവയിലേക്ക് കൊണ്ട് പോയത്.