ശരിയായ സമയത്ത് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് കെ എം മാണി; കാനത്തെ തള്ളി മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍
						
		
						
				
കാനത്തെ തള്ളി മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍
			
		          
	  
	
		
										
								
																	സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളി കെ എം മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം നേതാവ് ഇപി ജയരാജന്‍. ശരിയായ സമയത്ത് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് മാണിയെന്നായിരുന്നു ജയരാജന്റെ പ്രസ്താവന.  
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	നേരത്തെ മാണിയുടെ ഇടത് മുന്നണിയിലേക്കുള്ള പ്രവേശനത്തെ പൂര്‍ണമായും തള്ളിയായിരുന്നു സിപിഐ രംഗത്തെത്തിയത്. എന്നാല്‍ മാണിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം വ്യക്തമാക്കുന്നതാണ് ഇപി ജയരാജന്റെ ഈ പ്രതികരണം.
 
									
										
								
																	മാണിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളൊന്നും തന്നെ ഇടതു മുന്നണി പ്രവേശനത്തിന് ബാധകമല്ലെന്ന നിലപാടാണ് സിപിഎം നേതാക്കള്‍ പരസ്യമായി സ്വീകരിക്കുന്നത്.