Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡയാന രാജകുമാരിയോടൊപ്പം കിടക്കപങ്കിടാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ... : വെളിപ്പെടുത്തലുമായി ട്രംപ്

ഡയാന രാജകുമാരിക്കൊപ്പം ശയിക്കാൻ ആഗ്രഹിച്ചിരുന്നു: ട്രംപ്

ഡയാന രാജകുമാരിയോടൊപ്പം കിടക്കപങ്കിടാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ... : വെളിപ്പെടുത്തലുമായി ട്രംപ്
ന്യൂയോർക്ക് , വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (14:18 IST)
ബ്രിട്ടീഷ് രാജകുമാരി ഡയാനയോടൊപ്പം ശയിക്കാൻ താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലെ ഒരു പ്രശസ്ത റേഡിയോ അവതാരകനായ ഹോവാർഡ് സറ്റോണിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
1993 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ട്രംപ് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. വെറുമൊരു ബിസിനസുകാരൻ മാത്രമായിരുന്ന കാലത്തായിരുന്നു ട്രംപ് തന്റെ ലൈംഗിക, രാഷ്ട്രീയ താത്പര്യങ്ങളെക്കുറിച്ചെല്ലാം വെളിപ്പെടുത്തിയത്. ലോകത്തിലെ ഹോട്ടായ സ്ത്രീകളിൽ മൂന്നാം സ്ഥാനത്താണ് ഡയാന എന്നാണ് ട്രം‌പ് അഭിപ്രായപ്പെടുന്നത്. 
 
ഡയാന കൊല്ലപ്പെട്ട വർഷത്തില്‍ നൽകിയ ഒരു അഭിമുഖത്തിലാണ് അവരോടുണ്ടായിരുന്ന തന്റെ ലൈംഗിക താത്പര്യം ട്രംപ് വെളിപ്പെടുത്തിയത്. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്താന്‍ ‘ഭാരത് വണ്‍’ എന്ന ഫീച്ചര്‍ ഫോണുമായി മൈക്രോമാക്സ് !