Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ചിലര്‍ കെപി‌സി‌സിയെ ആക്രമിക്കുന്നു, മുരളിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിവിടാനും തയ്യാര്‍, മുരളി പെണ്ണായിരുന്നെങ്കില്‍ അറിയപ്പെടുന്ന വേശ്യയായേനേ - പൊട്ടിത്തെറിച്ച്

മുരളീധരന്‍ എനിക്കെതിരെ പറയുന്നത് കഴുതയ്ക്ക് കാമം വരുമ്പോള്‍ കരഞ്ഞുതീര്‍ക്കുന്നതുപോലെ - ആഞ്ഞടിച്ച് ഉണ്ണിത്താന്‍

ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ചിലര്‍ കെപി‌സി‌സിയെ ആക്രമിക്കുന്നു, മുരളിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിവിടാനും തയ്യാര്‍, മുരളി പെണ്ണായിരുന്നെങ്കില്‍ അറിയപ്പെടുന്ന വേശ്യയായേനേ - പൊട്ടിത്തെറിച്ച്
തിരുവനന്തപുരം , ചൊവ്വ, 27 ഡിസം‌ബര്‍ 2016 (17:36 IST)
കെ മുരളീധരനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ പി സി സിയെ ആക്രമിക്കാന്‍ ചിലര്‍ മുരളീധരനെ ശിഖണ്ഡിയായി ഉപയോഗിക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുരളീധരനെതിരെ പറഞ്ഞതൊന്നും പിന്‍‌വലിക്കില്ലെന്നും അതൊക്കെ പിന്‍‌വലിക്കാതിരിക്കുന്നതിന്‍റെ പേരില്‍ പാര്‍ട്ടിക്ക് പുറത്തുപോകേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 
 
പാര്‍ട്ടിവക്താവിന്‍റെ സ്ഥാനത്തുനിന്ന് ഒരു ദിവസത്തെ അവധിയെടുത്തിട്ടാണ് താന്‍ ഇതൊക്കെ പറയുന്നതെന്ന മുഖവുരയോടെയാണ് മുരളീധരനെതിരായ ആക്രമണം രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരംഭിച്ചത്. മുരളി ആണായത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗ്യമാണ്. പെണ്ണായിരുന്നെങ്കില്‍ അറിയപ്പെടുന്ന വേശ്യയായേനേ. വാസവദത്തയോടുപോലും മുരളീധരനെ ഉപമിക്കാനാവില്ല. മുരളീധരനെക്കുറിച്ചൊരു പുസ്തകമെഴുതിയാല്‍ അതൊരു പുതിയ കാമശാസ്ത്രമായിരിക്കും - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. 
 
ഡിസംബര്‍ 23ന് 14 ജില്ലകളിലും കോണ്‍ഗ്രസ് കരുണാകരന്‍ അനുസ്മരണദിനം ആചരിച്ചു. ഡല്‍ഹിയിലായിരുന്ന എ കെ ആന്‍റണി തിരുവനന്തപുരത്തുവന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ നിന്ന് ചെന്നിത്തല തൃശൂരിലെത്തി കരുണാകരന്‍റെ കുടുംബാങ്ങളോടൊപ്പം അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു. ആ 14 യോഗങ്ങളിലും മുരളി ഉണ്ടായിരുന്നില്ല. അപ്പോള്‍ ദുബായിലായിരുന്നുണ് മുരളി. ഒ ഐ സി സിയിലെ ഷാര്‍ജയിലെ ഒരു വിമത സംഘടന നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് മുരളി പോയത്. പിണറായി വിജയനൊപ്പം വേദി പങ്കിടാനാണ് മുരളീധരന്‍ പോയത്. തന്‍റെ പിതാവിന്‍റെ ശ്രാദ്ധത്തേക്കാള്‍ മുരളീധരന്‍ പ്രാധാന്യം കൊടുത്തത് ആ പരിപാടിക്കാണ്. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ അതേക്കുറിച്ചുള്ള എന്‍റെ വികാരമാണ് ഞാന്‍ പങ്കുവച്ചത് - രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 
 
കെ പി സി സിയുടെ അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും മുരളീധരന്‍ കൊച്ചാക്കി സംസാരിച്ചു. യു ഡി എഫിനെ അവഹേളിച്ചു. കോണ്‍ഗ്രസുകാരന്‍റെ രക്തം എന്നിലൂടെ ഒഴുകുന്നതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. സോണിയാ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്ന് വിളിച്ചിട്ട് പോയി കാലുപിടിച്ചതും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് വിളിച്ചിട്ട് പോയി കാലുപിടിച്ചതും മുരളീധരനാണ്. തന്‍റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് കണ്ടാല്‍ ആരുടെയും കാലുപിടിക്കും മുരളി - ഉണ്ണിത്താന്‍ പറഞ്ഞു. 
 
കരുണാകരന്‍ മരിക്കുമ്പോള്‍ കൊള്ളിവയ്ക്കാന്‍ വേറെ ആളെനോക്കാന്‍ മുരളീധരന്‍ പറഞ്ഞു. താന്‍ ചെയ്യില്ല എന്നുപറഞ്ഞു. ആ‍ പറഞ്ഞത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞു. കഴുതയ്ക്ക് കാമം വരുമ്പോള്‍ അത് കരഞ്ഞുതീര്‍ക്കുന്നതുപോലെയാണ് ഇപ്പോള്‍ മുരളീധരന്‍ എനിക്കെതിരായ നടത്തുന്ന പ്രസ്താവനകള്‍ - ഉണ്ണിത്താന്‍ വ്യക്തമാക്കി. 
 
കരുണാകരന്‍റെ മകന്‍ അല്ലെങ്കില്‍ ഒരു മണ്ഡലം പ്രസിഡന്‍റാവാനുള്ള യോഗ്യതയില്ല മുരളീധരന്. മുരളീധരന്‍ ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ പ്രസംഗം പഠിപ്പിച്ചത് ഞാനാണ്. മുരളീധരന്‍ കെ പി സി സി അധ്യക്ഷനായിരിക്കുമ്പോള്‍ പകല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും രാത്രി ഡി ഐ സി സ്ഥാനാര്‍ത്ഥിക്കും വേണ്ടി വോട്ടുപിടിച്ചു. വക്താവ് സ്ഥാനം കൊണ്ട് എന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാനം പോയാല്‍ മുരളീധരനെക്കുറിച്ച് കൂടുതല്‍ പറയാം. മുരളീധരന് ഈ പാര്‍ട്ടിയില്‍ ഇതൊക്കെ പറയാന്‍ എന്താണ് അധികാരം? ഞാന്‍ കോണ്‍‌ഗ്രസ് പാര്‍ട്ടിയിലേ കുശ്ശിനിപ്പണി ചെയ്തിട്ടുള്ളൂ. അത് പാര്‍ട്ടിക്കുവേണ്ടിയാണ്. എന്‍റെ കുടുംബത്തിന് വേണ്ടിയല്ല. മുരളീധരന്‍ മറ്റ് പല പാര്‍ട്ടികള്‍ക്കുവേണ്ടി പലപ്പോഴും കുശ്ശിനിപ്പണിചെയ്തു - ഉണ്ണിത്താന്‍ പറഞ്ഞു.
 
ഭീഷ്മാചാര്യനായ കരുണാകരനെ തൊടാന്‍ കോണ്‍ഗ്രസിലെ ഒരു നേതാക്കള്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹത്തെ പന വെട്ടിയിടും പോലെ വീഴ്ത്തിയത് മകന്‍ മുരളീധരനാണ്. ഈ സത്യമൊക്കെ വിളിച്ചുപറഞ്ഞതുകൊണ്ട് നാളെ എന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാലും കുഴപ്പമില്ല. അതുകൊണ്ടൊന്നും ഞാന്‍ പറഞ്ഞത് മാറ്റിപ്പറയാന്‍ പോകുന്നില്ല - രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുരളീധരന്റെ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു: രമേശ് ചെന്നിത്തല