Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

സഹപ്രവര്‍ത്തക വേഷം മാറുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാള്‍

Arrest

രേണുക വേണു

, ശനി, 21 സെപ്‌റ്റംബര്‍ 2024 (08:33 IST)
തിരുവനന്തപുരത്ത് ശുചിമുറിയില്‍ സഹപ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാള്‍ പിടിയില്‍. തിരുവനന്തപുരം കാര്യവട്ടം സ്വദേശി ശ്രീകണ്ഠന്‍ നായര്‍ ആണ് പിടിയിലായത്. ആലപ്പുഴ കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് സംഭവം.
 
സഹപ്രവര്‍ത്തക വേഷം മാറുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാള്‍. അടുത്തുള്ള പുരുഷന്മാരുടെ ശുചിമുറിയുടെ മുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടി. 
 
പിന്നീട് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് രേഖപെടുത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു