സരിതയുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മമ്മൂട്ടി, എന്തുകൊണ്ട് അന്വേഷിച്ചില്ല: ജോസഫ് വാഴക്കന്‍

സോളാര്‍ ടീമും മമ്മൂട്ടിയും! എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് ആരോപണം

Webdunia
ശനി, 11 നവം‌ബര്‍ 2017 (15:27 IST)
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോണ്‍ഗ്രസിനെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് സോളാര്‍ റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണങ്ങള് . വളരെ ഗൌരവമേറിയ ആരോപണങ്ങള്‍ നിലനില്‍ക്കേ അന്വേഷണ കമ്മീഷന്‍ റൂട്ട് മാറി സഞ്ചരിച്ചെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
 
ഇപ്പോഴിതാ, നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കന്. സരിത എസ് നായരുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നടന്‍ മമ്മുട്ടിയാണെന്നും എന്തേ അക്കാര്യം അന്വേഷിച്ചില്ലെന്നും ജോസഫ് വാഴക്കന്‍ ചോദിക്കുന്നു.
 
മമ്മുട്ടി ഉദ്ഘാടനം ചെയ്ത കമ്പനിയില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കാതിരുന്നത് ഇരട്ട താപ്പാണെന്നും ജോസഫ് വാഴക്കന്‍ ആരോപിച്ചു. സര്‍ക്കാര്‍ പറഞ്ഞ ടേംസ് ഓഫ് റഫറന്‍സ് മറികടന്ന് നടത്തിയ അന്വേഷണം ആര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും ജോസഫ് ചോദിക്കുന്നു. സരിത നല്‍കിയ കത്തിലെ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി പുറത്ത് വന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാഴക്കന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അധികാരത്തിന്റെ ഹുങ്ക് ജനപ്രതിനിധികൾക്ക് ചേർന്നതല്ല; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

അടുത്ത ലേഖനം
Show comments