Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരന്‍ മരിച്ചയാളെന്ന പരിഗണന ഇനി തന്നില്‍ നിന്നും പ്രതീക്ഷിക്കരുത്: കലാഭവന്‍ മണിയുടെ സഹോദരനെ അവഹേളിച്ചും തെറിവിളിച്ചും സാബുമോന്‍

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ഫേസ്‌ബുക്കിലൂടെ അവഹേളിച്ചും തെറിവിളിച്ചും നടന്‍ സാബുമോന്‍.

സഹോദരന്‍ മരിച്ചയാളെന്ന പരിഗണന ഇനി തന്നില്‍ നിന്നും പ്രതീക്ഷിക്കരുത്: കലാഭവന്‍ മണിയുടെ സഹോദരനെ അവഹേളിച്ചും തെറിവിളിച്ചും സാബുമോന്‍
കൊച്ചി , തിങ്കള്‍, 30 മെയ് 2016 (10:17 IST)
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ഫേസ്‌ബുക്കിലൂടെ അവഹേളിച്ചും തെറിവിളിച്ചും നടന്‍ സാബുമോന്‍. രാമകൃഷ്ണനെ തത്തമ്മച്ചുണ്ടന്‍ എന്ന് അധിക്ഷേപിച്ചാണ് കമന്റുകളിലൂടെ പച്ചതെറി വിളിക്കുന്നത്. കൂടാതെ കലാഭവന്‍ മണിയുടെ ഭാര്യയെയും സാബുമോന്‍ കമന്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
 
സ്വന്തം വീട്ടിൽ കേറാൻ പോലും മണിച്ചേട്ടൻ അനുവാദം കൊടുക്കാതിരുന്നവനാണ് എന്നെ ചോദ്യം ചെയ്യണം എന്നു പറയുന്നെ!!!!!!!ഇവൻ കുറെ നാൾ ആയി തന്നെ ഇതിലേക്കു വലിചു ഇഴക്കുന്നു, ആദ്യമൊക്കെ ഞാൻ പ്രതികരിക്കാതിരുന്നത്‌, ഒരു സഹോദരൻ മരിച്ച ആളിന്റെ മാനസിക അവസ്ത്‌ പരിഗണിച്ചായിരുന്നു. ഇനി ഈ ഊളൻ അതു എന്റെ കയ്യിൽ നിന്നു പ്രതീക്ഷിക്കണ്ട. പൊലീസ്‌ മുറയൊക്കെ രാമകൃഷ്ണന്‍ അവന്റെ അച്ചന്റെയടുത്ത് കൊണ്ട്‌ കാണിപ്പിച്ചാൽ മതിയെന്നും സാബു ഫേസ്‌ബുക്കില്‍ അധിക്ഷേപിക്കുന്നു.
 
കലാഭവന്‍ മണിയുടേത് ആസൂത്രിത കൊലപാതകമാണ്. ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജര്‍ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണം. രാസപരിശോധന വീണ്ടും നടത്തണമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സാബുവിന്റെ ഈ പരാമര്‍ശം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ കൊലക്കേസ്: പൊലീസ് നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സഹപാഠികൾ