Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം: സിപിഎം വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് കോടിയേരി

സിപിഐക്കെതിരെ പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാതത് കൊണ്ടല്ല, മുന്നണിയുടെ ഐക്യം കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമായത് കൊണ്ടാണ്: കോടിയേരി

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം: സിപിഎം വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് കോടിയേരി
തിരുവനന്തപുരം , വ്യാഴം, 27 ഏപ്രില്‍ 2017 (17:18 IST)
സിപിഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സിപിഐയിലെ ഒരുവിഭാഗം നേതാക്കളാണെന്നും അദ്ദേഹം ചൂണ്ടികാണിട്ടി. സിപിഎം സംസ്ഥാന സമിതിയില്‍ യോഗത്തിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്. 
 
മുഖ്യമന്ത്രിയെ ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സിപിഐ ആസൂത്രിതമായി ശ്രമിക്കുകയാണ്. സിപിഐക്ക് എതിരെ പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാതതു കൊണ്ടല്ല. മറിച്ച് മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് - അദ്ദേഹം പറഞ്ഞു.
 
സംസ്ഥാന സമിതിയി യോഗത്തില്‍ മൂന്നാർ കയ്യേറ്റ വിഷയം ചര്‍ച്ചയായി വന്നപ്പോഴാണ് സിപിഐക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ഇത്തരത്തില്‍ ഒരു വിമര്‍ശനം നടത്തിയത്. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെ ലക്ഷ്യമിട്ടായിരുന്നു കോടിയേരിയുടെ ഈ വിമര്‍ശനം. കൂടാതെ പട്ടയവിതരണം നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. 
 
അതേസമയം വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സിപിഐക്ക് ഇരട്ടത്താപ്പാണെന്നും കോടിയേരി ആരോപിച്ചു. ഇത്തരത്തില്‍ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോള്‍ ടാറ്റയുടെ കയ്യേറ്റമല്ലേ ആദ്യം ഒഴിപ്പിക്കേണ്ടതെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സിപിഎം ചോദിച്ചിരുന്നു. യോഗത്തിന്റെ എല്ലാ വിവരങ്ങള്‍ പുറത്ത് വന്നെങ്കിലും ഈ കാര്യം മാത്രം കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിക്കുന്ന ഓഫറുകള്‍, 19 രൂപ മുതലുള്ള റീച്ചാര്‍ജ്ജ്‍; പ്ലാനുകളില്‍ അടിമുടി മാറ്റവുമായി ജിയോ !