Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനി പറഞ്ഞ ‘മാഡം’ മഞ്ജു വാര്യര്‍? - ഞെട്ടിത്തരിച്ച് സിനിമാലോകം

‘മാഡ’ത്തെ വിട്ടേക്കാന്‍ മുകളില്‍ നിന്നും ഓര്‍ഡര്‍ വന്നതിനു പിന്നില്‍ പല കളികളും ഉണ്ട്!...

സുനി പറഞ്ഞ ‘മാഡം’ മഞ്ജു വാര്യര്‍? - ഞെട്ടിത്തരിച്ച് സിനിമാലോകം
, ശനി, 12 ഓഗസ്റ്റ് 2017 (11:46 IST)
നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമാലോകത്തെ ഞെട്ടിക്കുന്നതാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപുമായി ബന്ധമുള്ള സിനിമാ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 
 
ഇപ്പോഴിതാ, പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ മഞ്ജു വാര്യര്‍ ആണോയെന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് സംഭവത്തില്‍ ക്വട്ടേഷന്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. നടിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസിനു പോലും അറിയാത്തപ്പോള്‍ മഞ്ജു എങ്ങനെയാണ് ഇക്കാര്യം പറഞ്ഞതെന്നും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജുവിന് എങ്ങനെ മനസ്സിലായെന്നും പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് ചോദിച്ചിരുന്നു. ഇതേ ചോദ്യമാ‍ണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചോദിക്കുന്നത്.
 
തന്റെ ആദ്യത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ താരം രണ്ടാമതും ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. പൊലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ. ഒപ്പം, മഞ്ജു വാര്യരെ കുറിച്ചും ലിബര്‍ട്ടി ബഷീറിനെ കുറിച്ചും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ കുറിച്ചും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. 
 
തന്നെ ചോദ്യം ചെയ്ത സമയത്ത് ശ്രീകുമാര്‍ മേനോന് മഞ്ജുവുമായ് അടുപ്പമുണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ക്യാമറ ഓഫ് ചെയ്യാന്‍’ ബി സന്ധ്യ പൊലീസിനോട് പറഞ്ഞുവെന്ന് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. മഞ്ജുവും സന്ധ്യയുമായി നല്ല അടുപ്പമാണുള്ളതെന്നും ദിലീപ് പറയുന്നു. സുനി പറഞ്ഞ ‘മാഡ’ത്തെ മഞ്ജുവിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. 
 
ഇതുവരെ സാഹചര്യ തെളിവുകള്‍ ഉണ്ടെന്നു ഉന്നയിച്ചാണ് ദിലീപിനെ ജയിലില്‍ ഇട്ടിരിക്കുന്നത്. ദിലീപും സുനിയും ഒത്തുനില്‍കുന്ന ഒരു തെളിവും എല്ലാ എന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ പൊലീസ് ത്രിശങ്കുവില്‍ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. ‘മാഡം’ എന്നത് സിനിമാ മേഖലയില്‍ ഉള്ള പ്രബലയണെന്ന് സുനി പറഞ്ഞിരുന്നു. 
 
എന്നാല്‍, ‘മാഡം’ എന്നത് സുനിയുടെ വെറും ഭാവനയാണെന്നും ദിലീപില്‍ നിന്നും കേസ് തിരിച്ചുവിടാനുള്ള ശ്രമമായിട്ടാണ് മാഡത്തെ വലിച്ചിട്ടതെന്നും ആണ് പൊലീസ് പറയുന്നത്. അതിനാല്‍, മാഡത്തെ അന്വേഷിച്ച് വെറുതെ സമയം കളയേണ്ടന്നും പൊലീസ് പറയുന്നു. മഞ്ജുവും ബി സന്ധ്യയും തമ്മിലുള്ള അടുപ്പമാണോ ഈ തീരുമാനത്തിന് പിന്നിലെന്നും സംശയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതേസമയം, ഈ അഭ്യൂഹങ്ങള്‍ തീര്‍ത്തും അവാസ്ഥവമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്