സ്കൂള്‍ കുട്ടിയെ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ ഒളിവില്‍
പതതാംക്ളാസുകാരിക്ക് പീഡനം: പ്രതിയായ ഓട്ടോഡ്രൈവർ ഒളിവിൽ
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മണലുവിള സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് അവനാകുഴി സ്വദേശി റസ്റ്റിന് ദാസ് എന്ന നാല്പത്തഞ്ചു കാരനെതിരെയാണ് പോലീസ് കേസെടുത്തത്.
കുട്ടിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ പരിശോധിച്ചപ്പോഴായിരുന്നു പീഡന വിവരം പുറത്തായത്. പ്രതിക്ക് വേണ്ടി നെയ്യാറ്റിൻകര പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു.