‘അവന്‍റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ്, ആ മനസ്സ് താളം തെറ്റാതെ നോക്കണേ‘ - അച്ഛന്റെ സുഹൃത്തിന്റെ വാക്കുകള്‍ കേട്ട് നിശബ്ദനായ ഒരു മകന്‍!
‘ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ, പക്ഷേ അച്ഛന്റെ കൈ ഉയര്‍ന്നത് അതിനായിരുന്നില്ല’ - തിരിച്ചറിവിന്റെ പാതയില്‍ നിന്നും ഒരു കുറിപ്പ്
പൊതുവെ ആണ്‍മക്കള്‍ക്ക് അമ്മമാരോടാണ് ഇഷ്ടക്കൂടുതല്‍. ആരെയാണിഷ്ടമെന്ന് ചോദിക്കുമ്പോള്‍ ‘അമ്മയെ’ എന്ന് പറയുന്നവരാണ് ആണ്മക്കള്‍. അച്ഛന്റെ കഷ്ടപ്പാടിനേക്കാള്‍/ അധ്വാനത്തേക്കാള്‍ വര്‍ണിക്കപ്പെട്ടിട്ടുള്ളതും തീവ്രമായ സ്നേഹത്തോടെ പറയപ്പെട്ടിട്ടുള്ളതും അമ്മയുടെ സ്നേഹത്തെയാണ്. അച്ഛനേക്കാള്‍ കുടുതല്‍ അമ്മയെ കുറിച്ചുള്ള പോസ്റ്റുകളും വാക്കുകളുമായിരുന്നു എക്കാലവും വൈറലായിട്ടുള്ളത്.
ഇപ്പോഴിതാ തിരിച്ചറിവിന്റെ പാതയില്‍ നിന്നും ഒരച്ഛന്റെ ഓര്‍മകളെ, അധ്വാനത്തെ, സ്നേഹത്തെ, കരുതലിനെ എല്ലാം മനസ്സിലാക്കുന്ന ഒരു മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. മകേഷ് ബോജി എന്ന ചെറുപ്പക്കാരന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.