‘അവാര്‍ഡ്ദാന ചടങ്ങില്‍ എത്താതിരുന്ന താരങ്ങളെ കുറ്റം പറയുന്നതിന് മുമ്പ് സംഘാടകര്‍ അവരെ ക്ഷണിച്ചിരുന്നോ എന്ന് മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നു’: ജോയ് മാത്യു
‘അവാര്‍ഡ്ദാന ചടങ്ങില്‍ എത്താതിരുന്ന താരങ്ങളെ കുറ്റം പറയുന്നതിന് മുമ്പ് സംഘാടകര്‍ അവരെ ക്ഷണിച്ചിരുന്നോ എന്ന് മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നുവെന്ന് ജോയ് മാത്യു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ എത്താതിരുന്ന സിനിമാ താരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ജോയ് മാത്യു തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.
അവാര്‍ഡ്ദാന പരിപാടിക്ക് എത്താതിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കുറ്റം പറയുന്നതിന്നു മുമ്പ് സംഘാടകര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ ക്ഷിണിച്ചിരുന്നുവോ എന്ന് കൂടി മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നെന്ന് ജോയ് മാത്യു പറയുന്നു.
നമുക്ക് വേണ്ടത് നടീനടന്മാരാണ് താരങ്ങളല്ല എന്ന് ഇനിയെങ്കിലും ഇവരൊക്കെ മനസ്സിലാക്കാത്തത് എന്താണെന്നും അഭിനയമികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂവെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു.