‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി

വിണ്ടും ശശികലയുടെ വിദ്വേഷ പ്രസംഗം; 'ആയുസിനുവേണ്ടി മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാൽ നല്ലത്', ഭീഷണി!!

Webdunia
ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (15:15 IST)
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ എഴുത്തുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ് ശശികല. മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യൂജ്ഞയ ഹോമം നടത്തിക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിന്റെ വിധി അവര്‍ക്കും വരുമെന്നും ശശികല പറഞ്ഞു. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതു യോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം.
 
'ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് ഒന്നേ പറയാനുള്ളൂ. മക്കളെ, ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിൻ.. എപ്പോഴാ എന്താ വരുകയെന്ന് പറയാൻ ഒരു പിടുത്തോം ഇല്ല. ഓർത്ത് വെക്കാൻ പറയുകയാണ്. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളൂ. ഇല്ലെങ്കിൽ ഗൗരിമാരുടെ അവസ്ഥവരും' എന്നായിരുന്നു ശശികലയുടെ ഭീഷണി.
 
അതേസമയം, പറവൂരില്‍ ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലുള്ള ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണം വര്‍ഗീയത, നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം: വിഡി സതീശന്‍

Local Body Election 2025: എല്‍ഡിഎഫിനു കൊല്ലത്ത് ഡബിള്‍ ഷോക്ക്; കോട്ട പൊളിഞ്ഞു

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ചെലവ് വരിക 11,718 കോടി, വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും

ട്രെയിനില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യണ്ട, പകരം വാഹനം മാത്രം കൊണ്ടുപോയാല്‍ മതിയോ; പാഴ്‌സല്‍ സര്‍വീസിനെ കുറിച്ച് അറിഞ്ഞിരിക്കണം

ആനുകൂല്യങ്ങൾ കൈപ്പറ്റി ജനം പണി തന്നു, തോൽവിയുടെ കാരണം പഠിക്കും : എം എം മണി

അടുത്ത ലേഖനം
Show comments