ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി - അന്വേഷണം തൃപ്തികരം
ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
Publish Date: Sat, 09 Sep 2017 (16:14 IST)
Updated Date: Sat, 09 Sep 2017 (16:15 IST)
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ലഭിച്ച വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോൾ പുറത്ത് വിടാനാകില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് അന്വേഷണം വഴിമുട്ടിയെന്ന ആരോപണം ശക്തമായതോടെയാണ് കൊലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞത്. അതേസമയം, പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ കർണാടക സർക്കാർ ശനിയാഴ്ച വിപുലീകരിച്ചിരുന്നു. രണ്ട് ഇൻസ്പെക്ടർമാരടക്കം 44 പേരെ പുതിയതായി ഉൾപ്പെടുത്തി. ഇതോടെ 65 അംഗ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.