Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്നെ പോലെയുള്ള വ്യക്തികള്‍ക്ക് കുഞ്ഞിക്ക ഹൃദയത്തിന്റെ ഭാഗമാണ്, അത് അങ്ങനെ തന്നെ നില്‍ക്കും, മരണമില്ലാത്ത കുഞ്ഞിക്കയായി’: ഇ എം അഷ്റഫ്

‘കാഴ്ചയില്‍ ചെറുതെങ്കിലും കുഞ്ഞിക്ക ഞങ്ങള്‍ക്ക് ഏറ്റവും ഉയരമുള്ള വ്യക്തിയായിരുന്നു’: ഇ എം അഷ്റഫ്

ഇ എം അഷ്റഫ്
, വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:22 IST)
എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സാഹിത്യ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അനുശോചനമറിയിച്ചു. അടുപ്പമുള്ളവര്‍ക്ക് കുഞ്ഞിക്ക, എഴുത്തുകാര്‍ക്ക് പുനത്തില്‍ കുഞ്ഞബ്ദുള്ള, വടകരയിലെ സാധാരണക്കാര്‍ക്ക് ഡോക്ടര്‍ കുഞ്ഞബ്ദുള്ള. നമ്മുടെ മുന്നില്‍ നിന്നും കടന്നുപോയ ഈ വലിയ മനുഷ്യന് ചേര്‍ക്കാവുന്ന വിശേഷണങ്ങള്‍ ഏറെയുണ്ടെന്ന് ജീവചരിത്രകാരന്‍ ഇ എം അഷ്റഫ്.
 
കാഴ്ചയില്‍ ചെറുതെങ്കിലും കുഞ്ഞിക്ക ഞങ്ങള്‍ക്ക് ഏറ്റവും ഉയരമുള്ള വ്യക്തിയായിരുന്നുവെന്നും ഇ എം അഷ്റഫ് വ്യക്തമാക്കി.  മൂന്നു ദശാബ്ദകാലത്തെ അടുത്ത ബന്ധമുണ്ടായിരുന്ന കുഞ്ഞിക്കയെ ഒരിക്കലും ദേഷ്യ ഭാവത്തിലോ ഗൗരവ രൂപത്തിലോ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെ പോലെയുള്ള വ്യക്തികള്‍ക്ക് കുഞ്ഞീക്ക ഹൃദയത്തിന്റെ ഭാഗമാണ്, അത് അങ്ങിനെ തന്നെ നില്‍ക്കും, മരണമില്ലാത്ത കുഞ്ഞിക്കയായി തന്നെയെന്നും അഷ്റഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരികവിദ്യ പുനത്തിലിനുണ്ടായിരുന്നു: പിണറായി വിജയൻ