‘എന്നോട് പ്രതികാരം തീര്‍ക്കുന്നു’, മുഖ്യമന്ത്രിയോട് തുറന്നടിച്ച് ജേക്കബ് തോമസ്
‘ഇത് പ്രതികാരം തന്നെ’ - പിണറായിക്ക് ജേക്കബ് തോമസിന്‍റെ കത്ത്!
തുറമുഖവകുപ്പ് ഡയറക്‍ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ധനകാര്യവകുപ്പ് തനിക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണെന്ന് വിജിലന്‍സ് ഡയറക്‍ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം പരാമര്‍ശിച്ച് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു.
ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ധനകാര്യ പരിശോധനാവിഭാഗം ചൊവ്വാഴ്ച സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടെന്നാണ് വിവരം. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും പരാതി അറിയിച്ചിരിക്കുന്നത്.
ധനകാര്യവകുപ്പ് തനിക്കെതിരെ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. തനിക്കെതിരെ അന്വേഷണം നടത്തുന്നവര്‍ മറ്റ് വകുപ്പുകളില്‍ ഇതേ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ജേക്കബ് തോമസ് അയച്ച കത്തില്‍ പറയുന്നു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ധനകാര്യ സെക്രട്ടറി കെ എം ഏബ്രഹാമിനെതിരെ വിജിലന്‍സ് സ്വീകരിച്ച നടപടികളോടുള്ള പ്രതികാരമാണ് ഇപ്പോള്‍ ഉണ്ടാകുന്ന നടപടികളെന്നാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിക്കുന്നത്.