‘എന്റെ മകളെ വെറുതേ വിടൂ’ - വി ഡി സതീശന്‍

എന്റെ മകള്‍ എസ്‌എഫ്‌‌ഐ ആയിട്ടില്ല, അവള്‍ കെ‌എസ്‌യു പ്രവര്‍ത്തകയാണ്; ആരോപണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്താണെന്ന് അറിയാമെന്ന് സതീശന്‍

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (07:44 IST)
തന്റെ മകള്‍ എസ് എഫ് ഐ പ്രവര്‍ത്തക ആയിട്ടില്ലെന്ന് വിഡി സതീശന്‍ എം എല്‍ എ. മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സതീശന്‍. സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം ശുദ്ധ അസ്മബന്ധമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ തന്റെ മകളെ വലിച്ചിഴയ്ക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കുന്നു.
 
വി ഡി സതീശന്റെ വാക്കുകളിലൂടെ:
 
എന്‍റെ മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ് . അവള്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകയാണ്. നേതാവല്ല, കോളേജിലെ കെഎസ്യു യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോൾള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു.
 
സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്‍റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം അവരൊന്നറിയണം .ഞാനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ് . പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവറ് ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

അടുത്ത ലേഖനം
Show comments