Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മഞ്ജുവും ഗീതുവും മാത്രമല്ല സംയുക്തയും കാവ്യയുടെ ശത്രുവാണ്, ആദ്യം പണി കിട്ടിയത് യുവനടിക്കാണെന്ന് മാത്രം’ - വെളിപ്പെടുത്തലുമായി നിര്‍മാതാവ്

‘കാവ്യ വില്ലത്തിയാണെന്ന് അറിയാമായിരുന്നു, സുനി പറഞ്ഞത് നൂറ് ശതമാനം സത്യമാണ്’ - വെളിപ്പെടുത്തലുമായി നിര്‍മാതാവ്

മഞ്ജു വാര്യര്‍
, ബുധന്‍, 30 ഓഗസ്റ്റ് 2017 (11:30 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തന്റെ മാഡം കാവ്യയാണെന്ന്  സുനിയുടെ പ്രതികരിച്ചത്. മാധ്യമങ്ങളോടായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.
 
അതേസമയം, കാവ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. മാഡം കാവ്യയാണെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യം നൂറ് ശതമാനം സത്യമാണെന്നും ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്ന് നേരത്തേ അറിയാമായിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.
 
ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരോടും ആക്രമിക്കപ്പെട്ട നടിയോടും മാത്രമല്ല, ഇരുവരുടെയും സുഹൃത്തുക്കളുമായ ഗീതു മോഹന്‍‌ദാസിനോടും സംയുക്ത വര്‍മ എന്നിവരോടും ദിലീപിനും കാവ്യയും ഒരേപോലെ വെറുപ്പായിരുന്നു ഉണ്ടായിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ‘കേസില്‍ ദിലീപും കാവ്യയും തുല്യ കുറ്റക്കാരാണ്. ഇപ്പോള്‍ സുനി പറഞ്ഞ കാര്യം 100 ശതമാനം സത്യമാണ്. കേസില്‍ കാവ്യയ്ക്കും പങ്കുണ്ട്.‘ - ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
 
നേരത്തേ, കാവ്യയ്ക്കെതിരേയും ദിലീപിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍. നടിക്കെതിരായ ക്വട്ടേഷന്‍ പാളിപ്പോയതു കൊണ്ടാണ് വലിയ ക്വട്ടേഷനുകള്‍ നടക്കാതിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു. ശ്രീകുമാര്‍‍, സംയുക്താ വര്‍മ, ഗീതു മോഹന്‍‌ദാസ് എന്നിവര്‍ക്കെതിരേയും ആക്രമണം നടന്നേനെ. ഇവര്‍ക്കെതിരെയും ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച ആളാണ് ദിലീപ്. ഭാഗ്യം കൊണ്ടാണ് അവരൊക്കെ രക്ഷപെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മലയാള മനോരമായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
അതോടൊപ്പം, മഞ്ജു വാര്യരുടെ സഹോദരീ സ്നേഹത്തെ കാവ്യാ മാധവന്‍ മുതലെടുക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. ‘ഞാന്‍ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു? എന്റെ മാഡം കാവ്യ തന്നെയാണ്‘ എന്നായിരുന്നു പള്‍സര്‍ സുനി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തനിക്ക് പലതവണ കാവ്യ പണം തന്നിട്ടുണ്ടെന്ന് നേരത്തേ സുനി വ്യക്തമാക്കിയിരുന്നു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തേ സൂചിപ്പിച്ചിരുന്നുവെന്നും സുനി പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറാണോ?; ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിടി ബല്‍റാം