‘മഹാഭാരതം’ എന്ന സിനിമ തീയേറ്ററില്‍ എത്താന്‍ അനുവദിക്കില്ല; ഭീഷണിയുമായി ശശികല ടീച്ചര്‍
മോഹന്‍ലാല്‍ ചിത്രത്തിന് ശശികല ടീച്ചറുടെ ഭീഷണി
‘മഹാഭാരതം’ എന്ന പേരില്‍ എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍. രണ്ടാമൂഴം സിനിമയാക്കിയാല്‍ ആ സിനിമ തിയേറ്റര്‍ കാണില്ലെന്നും ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും അരനാഴിക നേരം, ചെമ്മിന്‍ എന്ന്അ നോവലുകള്‍ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്. അതുകൊണ്ട് രണ്ടാമൂഴവും അതേ പേരില്‍ തന്നെ മതിയെന്നും അവര്‍ പറഞ്ഞു. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ പ്രഖ്യാപിച്ച വേളയില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.