കശ്മീരില്‍ പൊലീസ്വാഹനത്തിന്നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
കശ്മീരില്‍ തീവ്രവാദി ആക്രമണം, അതിര്‍ത്തിയില്‍ വെടിവെയ്പ്
Publish Date: Sat, 02 Sep 2017 (07:35 IST)
Updated Date: Sat, 02 Sep 2017 (07:41 IST)
ശ്രീനഗറിനടുത്തുള്ളപാന്ഥ ചൗക്കിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ആറ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
പാന്ഥ ചൗക്കിലെ വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊലീസുകാര്‍ സഞ്ചരിച്ച ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും പാക് പ്രകോപനം തുടരുകയാണ്. നേരത്തെ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ബി.എസ്.എഫ് എ.എസ്.ഐ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു.