Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടും ചൂടിൽ നിന്നും രക്ഷപ്പെട്ട് കേരളത്തിലെ പച്ചപ്പിലേക്ക് വരുന്നവർക്ക് സംഭവിക്കുന്നത്!

കേരള ടൂറിസത്തിന്റെ പട്ടികയിൽ മൺസൂൺ ടൂറിസത്തിന് പ്രാധാന്യം കൂടുതലാണ്. ഉത്തരേന്ത്യയിലെ കൊടുംചൂടിൽനിന്നു രക്ഷപ്പെട്ടു കേരളത്തിലെത്തി പച്ചപ്പും മഴയും കാണാൻ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സഞ്ചാരികൾ വരുന്നു

കൊടും ചൂടിൽ നിന്നും രക്ഷപ്പെട്ട് കേരളത്തിലെ പച്ചപ്പിലേക്ക് വരുന്നവർക്ക് സംഭവിക്കുന്നത്!
കൊച്ചി , തിങ്കള്‍, 20 ജൂണ്‍ 2016 (10:23 IST)
കേരള ടൂറിസത്തിന്റെ പട്ടികയിൽ മൺസൂൺ ടൂറിസത്തിന് പ്രാധാന്യം കൂടുതലാണ്. ഉത്തരേന്ത്യയിലെ കൊടുംചൂടിൽനിന്നു രക്ഷപ്പെട്ടു കേരളത്തിലെത്തി പച്ചപ്പും മഴയും കാണാൻ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സഞ്ചാരികൾ വരുന്നു. ഇവരെ ആകർഷിക്കാൻ ആവിഷ്ക്കരിച്ച പാക്കേജുകൾക്ക് ആഭ്യന്തര വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നവർ കേരള ടൂറിസം ഡോട്ട് ഓർഗ് സൈറ്റിൽ കയറി പാക്കേജിൽ ക്ലിക് ചെയ്താലുടൻ ഒരു ടൂർ ഓപ്പറേറ്ററുടെ ലിങ്ക് ലഭിക്കും. പിന്നീട് ടൂർ ഓപ്പറേറ്ററും സഞ്ചാരിയുമായി ഇടപെട്ട് ഹോട്ടലും റിസോർട്ടും മറ്റും നിശ്ചയിക്കുകയാണു രീതി. എല്ലാ നിരക്കുകളും ഡിസ്ക്കൗണ്ട് കഴിഞ്ഞ ശേഷമുള്ളതാണ്.     
 
ഉത്തരേന്ത്യയ്ക്കു പുറമേ അറബി നാടുകളിൽ നിന്നാണ് മഴക്കാലത്തു സഞ്ചാരികൾ വരുന്നത്. അറബികൾ കുടുംബസമേതം എത്തുന്നു. പക്ഷേ, ഇന്ത്യൻ എംബസിയിൽ പോയി വിരലടയാളം പതിക്കണമെന്ന പുതിയ നിർദേശം സഞ്ചാരികളെ അകറ്റുകയാണ്. എങ്കിലും മഴക്കാല പാക്കേജുകൾക്കു മുൻ വർഷങ്ങളെ അപേക്ഷിച്ചു കാര്യമായ വളർച്ച കാണുന്നില്ലെന്ന് ടൂർ ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. കേരളം ടൂറിസം എവിടെ എത്തിയോ അവിടെ നിന്നു മുകളിലേക്കില്ല എന്നതാണു സ്ഥിതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ജറിംഗ്-2 കണ്ട് മരിച്ചയാളുടെ മൃതദേഹം കാണാനില്ല; മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിച്ചയാളെയും കാണാനില്ല