Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സമ്മാനിക്കുന്ന പ്രദേശങ്ങളിലൂടെ ഒരു യാത്രപോകാം !

വരുന്ന അവധിക്കാലം ആഘോഷിക്കാന്‍ ഒരു യാത്ര

അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സമ്മാനിക്കുന്ന പ്രദേശങ്ങളിലൂടെ ഒരു യാത്രപോകാം !
, ചൊവ്വ, 3 ജനുവരി 2017 (14:35 IST)
ഓണവും ക്രിസ്‌മസുമെല്ലാം മലയാളികളുടെ അവധിക്കാലമാണ്. ഇപ്പോള്‍ ഇതാ പുതുവര്‍ഷവും ആഗതമായി. ഈ വര്‍ഷത്തില്‍ കുടുംബത്തോടൊപ്പം അവധിക്കാലയാത്രയ്ക്ക് പോകാൻ ആലോചിക്കുകയാണെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റിയതും എന്നാല്‍ അത്രയധികം ചിലവില്ലാത്തതും കുടുംബത്തിനു മൊത്തം ചെയ്യാൻ കാര്യങ്ങളുമുള്ളതായ പല സ്ഥലങ്ങളുമുണ്ട്. ഏതെല്ലാമാണ് അവയെന്ന് നമുക്ക് നോക്കാം...
 
ഗോവ: 
 
webdunia
ക്രിസ്തുമസ് ആഘോഷത്തിന്റെ മാസമായ ഡി‌‌സംബറില്‍ പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് ഗോവ. ഗോവയിലെ ക്രി‌സ്മസ് കരോളുകളും കാര്‍‌ണിവലുകളും ആഘോഷങ്ങളുമെല്ലാം ആസ്വദിക്കണമെങ്കില്‍ ‌ഡി‌സംബറില്‍ തന്നെയാണ് യാത്ര ചെയ്യേണ്ടത്.
 
പോണ്ടിച്ചേരി: 
 
webdunia
ആന്ധ്രപ്രദേശിലെ യാനം, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തുള്ള പോണ്ടിച്ചേരി നഗരം, കാരൈക്കല്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരമായ മാഹി എന്നിവ ചേര്‍ന്നാണ്‌ പോണ്ടിച്ചേരി രൂപം കൊണ്ടിരിക്കുന്നത്‌. എന്തുതന്നെയായാലും തമിഴ്നാടിന് സമീപത്തുള്ള പോണ്ടിച്ചേ‌രിയും കേരളത്തിന്റെ തീരത്തുള്ള മാഹിയുമാണ് മല‌യാ‌ളികളെ ആകര്‍ഷിപ്പിക്കുന്ന സ്ഥലങള്‍. 
 
ഊട്ടി: 
 
webdunia
ഊട്ടിയെന്ന് കേള്‍ക്കാത്ത മല‌യാളികള്‍ ഉണ്ടാകില്ല. സൗത്ത് ഇന്ത്യയിലെ തന്നെ പ്രശ‌സ്തമായ ഹില്‍സ്റ്റേഷനാണ് തമിഴ്നാട്ടി‌ലെ നീലഗിരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഊട്ടി. ഏറ്റവും കൂടുതല്‍ മലയാളികള്‍ യാത്ര ചെയ്യുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഊട്ടി. 
 
മൈസൂര്‍: 
 
webdunia
ഏറ്റവും കൂടുതല്‍ മലയാ‌ളികള്‍ യാത്ര ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് മൈസൂര്‍. നിരവധി ആളുകളാണ് ദിനം‌പ്രതി മൈസൂരിലേക്കെത്തുന്നത്. ചാമുണ്ഡി മല, മൈസൂര്‍ കൊട്ടാരം, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, ലളിതമഹല്‍ കൊട്ടാരം, റെയില്‍ മ്യൂസിയം, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍,  ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
 
കൂര്‍ഗ്: 
 
webdunia
കേര‌ളത്തി‌ന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കൂര്‍ഗ്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നാറില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ കൂര്‍ഗില്‍ എ‌ത്തിച്ചേരാമെന്നതിനാല്‍ ഒരു പാട് സഞ്ചാരികളാണ് കൂര്‍ഗിലേക്കെത്തുന്നത്.
 
കന്യാകുമാരി: 
 
webdunia
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് 85 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. മനോഹരമായ ഉദയക്കാഴ്ചകള്‍ക്കും സായന്തനങ്ങള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി. ഇ‌താ‌‌ണ് കന്യാകുമാരിയെ മലയാളികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്.
 
തേക്കടി: 
 
webdunia
കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സമ്മാനിക്കുന്നതുമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകം. എങ്കിലും എല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താവുന്നതരത്തില്‍ വളരെ സമ്പന്നമായ സ്ഥലം കൂടിയാണ് തേക്കടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൗതമിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറാൻ പ്രയാഗ മാർട്ടിൻ!