Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സ്ത്രീകള്‍ മൂര്‍ച്ഛയുള്ള ചീര്‍പ്പ് ഉപയോഗിക്കരുത്

മൂര്‍ച്ഛയുള്ള ചീര്‍പ്പ് കൊണ്ട് ചീകുമ്പോള്‍ മുടി പൊട്ടി പോകാന്‍ സാധ്യതയുണ്ട്

Do not use hard comb in hair

രേണുക വേണു

, വെള്ളി, 27 ഡിസം‌ബര്‍ 2024 (11:41 IST)
ചീര്‍പ്പ് ഉപയോഗിച്ച് ദീര്‍ഘസമയം മുടി ചീകുന്നവരെ കണ്ടിട്ടില്ലേ? എന്നാല്‍ അമിതമായ ചീര്‍പ്പിന്റെ ഉപയോഗം മുടിക്ക് നല്ലതല്ലെന്ന് മനസിലാക്കുക. ഒരു കാരണവശാലും കട്ടിയും മൂര്‍ച്ഛയുമുള്ള ചീര്‍പ്പ് കൊണ്ട് മുടി ചീകരുത്. സോഫ്റ്റ് ചീര്‍പ്പുകളാണ് മുടിക്ക് നല്ലത്. 
 
മൂര്‍ച്ഛയുള്ള ചീര്‍പ്പ് കൊണ്ട് ചീകുമ്പോള്‍ മുടി പൊട്ടി പോകാന്‍ സാധ്യതയുണ്ട്. മൂര്‍ച്ഛയുള്ള ചീര്‍പ്പാണ് പലരിലും മുടി കൊഴിച്ചിലിനു കാരണം. കുളിച്ച ഉടനോ നന്നായി എണ്ണ തേച്ച ശേഷമോ മൂര്‍ച്ഛയുള്ള ചീര്‍പ്പ് ഉപയോഗിച്ചാല്‍ മുടി അതിവേഗം നഷ്ടമാകും. 
 
നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ നിങ്ങളുടെ മുടി അതീവ ദുര്‍ബലമായിരിക്കും. ഈ സമയത്ത് കൂര്‍ത്ത മുനകള്‍ ഉള്ള ചീര്‍പ്പ് മുടിയിഴകള്‍ക്കിടയില്‍ എത്തിയാല്‍ അത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും. മാത്രമല്ല തത്ഫലമായി മുടി ധാരാളം കൊഴിയാനും സാധ്യതയുണ്ട്. മുടി ചീകുന്നുണ്ടെങ്കില്‍ കുളിച്ച ശേഷം നന്നായി ഉണങ്ങിയിട്ടേ അത് ചെയ്യാവൂ. പല്ലുകള്‍ തമ്മില്‍ കൂടുതല്‍ അകലം ഉള്ള ചീര്‍പ്പുകള്‍ വേണം മുടിയില്‍ ഉപയോഗിക്കാന്‍. മാത്രമല്ല ഇടയ്ക്കിടെ മുടി ചീകുന്നത് പരമാവധി ഒഴിവാക്കുക. 
 
എല്ലാ തരത്തിലുമുള്ള മുടിയില്‍ സോഫ്റ്റ് ചീര്‍പ്പ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല സോഫ്റ്റ് ചീര്‍പ്പ് ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടത്തിനും ഗുണം ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിച്ച് ഈ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാം