വിവാഹശേഷം ഒരു കുഞ്ഞുണ്ടായാല്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ ഒരു കാര്യം കുഞ്ഞിന്റെ പേര് തെരെഞ്ഞെടുക്കുന്നതാണ്. പലപ്പോഴും മാതാപിതാക്കള്‍ക്ക് ഒരു പ്രത്യേക അക്ഷരത്തില്‍ വെച്ചുള്ള പേര് വേണമെന്നും പേരിന് അര്‍ഥം വേണമെന്നുമുള്ള കാര്യമുണ്ടാകാം. എ വെച്ചുകൊണ്ടുള്ള പെണ്‍കുട്ടികള്‍ക്കുള്ള പേരാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഈ പേരുകള്‍ പരിഗണിക്കാം.
അഹാന: ആന്തരികമായ വെളിച്ചം, സൂര്യന്റെ അദ്യ പ്രഭ
ആര്‍ന: ദേവതയായ ലക്ഷ്മി, ജലം എന്നിവ അര്‍ഥം
ആഷി: പുഞ്ചിരി
അദ്യ: ആദിശക്തി, തുല്യതയില്ലാത്തവള്‍, എല്ലാം തികഞ്ഞ
അദ്വിക: ഭൂമി, ലോകം, അതുല്യമായ
ആന്‍വി: ഒരു ദേവതയുടെ പേര്
അരുണിമ: പ്രഭാതത്തിന്റെ തിളക്കം
അമൈറ: എന്നെന്നും സുന്ദരിയായവള്‍