'ഞാൻ ബ്രാഹ്മണനാണ്, എനിക്ക് കാവൽക്കാരനാകാൻ കഴിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി
ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ബ്രാഹമണനാണെന്നും അതുകൊണ്ട് ചൗക്കിദാര്‍ ആകാന്‍ കഴിയില്ലെന്നും പറഞ്ഞതെന്ന് ‘ഇന്ത്യടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു
ബിജെപിയുടെ സോഷ്യല്‍ മീഡിയ കാമ്പയിനായ ‘മേംഭീ ചൗക്കിദാറി’ന്റെ ഭാഗമായി ചൗക്കിദാര്‍ എന്ന് തന്റെ പേരിന് മുന്നില്‍ ചേര്‍ക്കാത്തത് താന്‍ ബ്രാഹ്മണനായത് കൊണ്ടാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ബ്രാഹമണനാണെന്നും അതുകൊണ്ട് ചൗക്കിദാര്‍ ആകാന്‍ കഴിയില്ലെന്നും പറഞ്ഞതെന്ന് ‘ഇന്ത്യടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു
രാജ്യത്തെ അഴിമതിയ്ക്കും, സാമൂഹ്യതിന്മകള്‍ക്കുമെതിരെ എല്ലാ ജനങ്ങളും കാവല്‍ക്കാരനാവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ട് ആഴ്ചകള്‍ പിന്നിടുമ്പോളാണ് ബ്രാഹ്മണനായത് കൊണ്ട് കാവല്‍ക്കാരനാവാന്‍ കഴിയില്ലെന്ന വിശദീകരണവുമായി ബിജെപി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബ്രാഹ്മണനായത് കൊണ്ട് തനിക്ക് കാവല്‍ക്കാരനാവാന്‍ കഴിയില്ല. ബ്രാഹമണര്‍ക്ക് കാവല്‍ക്കാരാവാന്‍ കഴിയില്ല, അത് സത്യമാണ്. ഞാന്‍ കാവല്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഉത്തരവിടും. അതാണ് നിയമിക്കപ്പെട്ട കാവല്‍ക്കാരില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇതായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ പ്രതികരണം.
റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഈ ആരോപണം മറികടക്കാനാണ് നരേന്ദ്ര മോഡിയും ബിജെപിയും ചൗക്കിദാര്‍ കാമ്പയിന് തുടക്കമിട്ടത്. കാമ്പയിന്റെ ഭാഗമായി മോഡിയടക്കമുള്ള പ്രധാന ബിജെപി നേതാക്കള്‍ എല്ലാവരും ട്വിറ്ററില്‍ പേരിന് മുന്‍പായി ചൗക്കിദാര്‍ എന്നു ചേര്‍ക്കുകയും ചെയ്തിരുന്നു.