Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടർമാരെ ബോധവൽക്കരിക്കാൻ പുതിയ വഴി; കടൽ നീന്തി കണ്ണൂർ കളക്ടറും സംഘവും, നീന്തിയത് 2 കിലോമീറ്റർ

വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു.

വോട്ടർമാരെ ബോധവൽക്കരിക്കാൻ പുതിയ വഴി; കടൽ നീന്തി കണ്ണൂർ കളക്ടറും സംഘവും, നീന്തിയത് 2 കിലോമീറ്റർ
, തിങ്കള്‍, 25 മാര്‍ച്ച് 2019 (10:57 IST)
ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ബോധവൽക്കരിക്കുന്ന പരിപാടിയുടെ ഭാഗമായി കളക്ടറും സംഘവും കടൽ നീന്തി. കണ്ണൂർ കളക്ടർ മീർ മുഹമ്മദലിയാണ് കടൽ നീന്തിയത്.പയ്യാമ്പലം കടലിന്റെ  രണ്ടര കിലോമീറ്ററാണ് കളക്ടറും സംഘവും നീന്തിയത്. കളക്ടറുടെ നേതൃത്വത്തിലുളള പതിനഞ്ചംഗ സംഘമാണ് കടൽ നീന്തിയത്.
 
സിസ്റ്റ്മാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആന്റഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പദ്ധതിപ്രകാരം ജില്ലാ ഇലക്ഷൻ വിഭാഗവും ചാൾസ് നീന്തൽ പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. 
 
തുടർന്ന് ബീച്ചിൽ പ്രശ്സ്ത പിന്നണി ഗായിക സരയോനാ ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും നടന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്സ്ഭയിലേക്ക് മത്സരിക്കാനില്ലെന്ന് കമൽഹാസൻ, എല്ലാ സ്ഥാനാർത്ഥികളിലും തന്റെ മുഖമുണ്ട്,തേരാളിയാവുന്നതിൽ സന്തോഷം