പ്രിയങ്ക യുവസുന്ദരി തന്നെ, അവസരം കിട്ടിയാൽ പോയി കാണും: സി കെ പത്മനാഭൻ

ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തില്‍ സ്ത്രീവിരുദ്ധമായെന്നുമില്ലെന്നും എന്നാല്‍ അവർ യുവസുന്ദരിയാണ് പ്രായം ഒരു പ്രധാന ഘടകമല്ലെന്നും സി കെ പത്മനാഭന്‍ പറഞ്ഞു.

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (10:09 IST)
പ്രിയങ്ക ഗാന്ധി യുവസുന്ദരിയാണെന്നും സാഹചര്യം ലഭിച്ചാല്‍ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും കണ്ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍. പ്രിയങ്ക ഗാന്ധിയെ യുവസുന്ദരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യാക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയായിരുന്നു കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി കെ പത്മനാഭന്റെ പ്രതികരണം.ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തില്‍ സ്ത്രീവിരുദ്ധമായെന്നുമില്ലെന്നും എന്നാല്‍ അവർ യുവസുന്ദരിയാണ് പ്രായം ഒരു പ്രധാന ഘടകമല്ലെന്നും സി കെ പത്മനാഭന്‍ പറഞ്ഞു.
 
പ്രായത്തിലല്ല മനസിലാണ് യുവത്വം. തനിക്ക് എഴുപത് വയസായാന്നും സ്വീറ്റ് സെവന്റീന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പ്രചാരണത്തിനിടെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും എത്താന്‍ കഴിയാറില്ല. എന്നും സി കെ പത്മനാഭന്‍ പറഞ്ഞു. സൗന്ദര്യമുണ്ട് എന്ന് ഇനി പറഞ്ഞാല്‍ സ്ത്രീവിരുദ്ധകുറ്റമാകുമോയെന്ന് അറിയില്ലെന്നും സാഹചര്യം ലഭിച്ചാല്‍ പ്രിയങ്കയെ നേരിട്ട് കാണും എന്നാല്‍ രാഹുലിനെ കാണില്ലെന്നും സി.കെ പത്മനാഭന്‍ പറഞ്ഞു.
 
 
പ്രിയങ്ക അടുത്തെങ്ങാന്‍ വന്നാല്‍ പോയി കാണും. സാമാന്യം തരക്കേടില്ല അവര്‍, അതിലൊക്കെ ആകൃഷ്ടരായി ജനങ്ങള്‍ പോകുന്നതിനും തെറ്റില്ല. പക്ഷേ വോട്ട് കൊടുക്കില്ല. സൗന്ദര്യമത്സരമല്ലേല്ലോ ഇത് എന്നും പത്മനാഭന്‍ ചോദിച്ചു.അതേസമയം ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമല്ലെന്ന് പറഞ്ഞ പറഞ്ഞ സി.കെ പത്മനാഭന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments