തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. അതിനൊപ്പമാണ് മത്സരാർത്ഥികളുടെ പേരിൽ വാക്കേറ്റവും തർക്കവും . ഇപ്പോൾ സുരേഷ് ഗോപിയുടെ സ്ഥാനാര്ഥിത്വത്തെ ചൊല്ലി സംവിധായകരായ എം എ നിഷാദും അലി അക്ബറും തമ്മിൽ ഓൺലൈനിൽ വാക്കേറ്റം. സാധാരണ മനുഷ്യർക്കിടയിൽ നല്ലവന്റെ കുപ്പായമണിഞ്ഞു പെരുമാറിയ സുരേഷ് ഗോപിയിലെ വർഗീയ വാദി പുറത്തു വന്നു എന്ന് എം എ നിഷാദും സുഡാപ്പികളെ പോലെ പെരുമാറരുത് എന്ന് അലി അക്ബറും വാദിച്ചു. എം എ നിഷാദിന്റെയും അലി അക്ബറിന്റേയും ഫേസ്ബുക് പോസ്റ്റ് വായിക്കാം.
എം എ നിഷാദിന്റെ പോസ്റ്റ്:
സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങുമ്പോൾ...
താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ആദ്യമല്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോർമ്മ വരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും ,സിനിമയിൽ കയറിയെന്നും. അങ്ങനെയാണ് നാടൻ ഭാഷ. ഒരർത്ഥത്തിൽ ശരിയാണ്. രാഷ്ട്രീയം ഒരിറക്കമാണോ ?പൂർണ്ണമായും അതിനോട് യോജിക്കുന്നില്ലെങ്കിൽലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അത് ശരി തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റ്റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്. തനിക്കിനിയൊരു ജന്മമുണ്ടെന്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്റ്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം അളക്കാൻ…അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും,എന്റ്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ പറ്റും…
Suresh Gopi is an exhibist and a materialistic person…അയാളൊരു മണ്ടനൊന്നുമല്ല…മോഡിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല..(അടിമ ഗോപി എന്ന ആക്ഷേപം അയാൾ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം).. സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കൾക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്…എന്നാൽ അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല..പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്…
അത് ലീഡർ കരുണാകരന്,ചോറ് വിളമ്പി കൊടുത്തപ്പോഴും,സ: വി എസി വേണ്ടി തിരഞ്ഞെടുപ്പിൽ പ്രസംഗിക്കാൻ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി…വിശേഷണങ്ങൾ തീരുന്നില്ല… സംഘപരിവാർ പാളയത്തിൽ ഒരു സുപ്രഭാതത്തിൽ ചെന്ന് പെട്ടതല്ല അയാൾ…വ്യക്തമായ പ്ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്ഗോപി അത്തരം നിലപാട് എടുത്തത്.. ഏഷ്യാനെറ്റിലെ ഞാൻ കോടീശ്വരൻ പരിപാടിയിലൂടെ അതി ബുദ്ധിപൂർവ്വം,സുരേഷ് അയാളുടെ വർഗ്ഗീയ അജണ്ട സൂത്രത്തിൽ തിരുകികയറ്റി…
സാധാരണ ജനങ്ങളുടെയിടയിൽ മനുഷത്ത്വമുളള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കി…പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ് അതിന്റ്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ..അയാളിലെ വർഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു…ബി ജെ പിയിലെസാധാരണ പ്രവർത്തകരെയും ആ പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി,അടിമ പട്ടം നേടി രാജ്യസഭാ MP യായി സുരേഷ്ഗോപി നൂലിൽ കെട്ടിയിറങ്ങയപ്പോൾ…നിശ്ശബ്ദം..നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുളളൂ..അതാണ് സുരേഷ് ഗോപി..വിഡ്ഡിത്തം വിളമ്പും ,(അത് പിന്നെ ആ പാർട്ടിയുടെ മുഖമുദ്ര ആണല്ലോ… )
പക്ഷെ സുരേഷിനറിയാം എന്ത് എവിടെകൊണ്ടെത്തിക്കണമെന്ന്… പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം…മതേതര വിശ്വാസികളുളള കേരളം..ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ധത് പോലെ..ഇവിടെ ഈ സാക്ഷര കേരളത്തിൽ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല… കേരളം ഒരു വർഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല..ഒരു കാലത്തും..പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വാേട്ടർമാർ…
NB..ഇതെന്റ്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാൻ ഈ കുറിപ്പെഴുതിയിരിക്കുന്നത്..ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല…
അലി അക്ബറിന്റെ പോസ്റ്റ്:
ശ്രീ. MA. നിഷാദ്, സുടാപ്പി ആയി കൊള്ളൂ പക്ഷെ അതു നുണകൾ വിളമ്പിക്കൊണ്ടാവരുത്. ശ്രീ സുരേഷ് ഗോപിയെ കുറിച്ച് താങ്കളുടെ അഭിപ്രായ പ്രകടനം കണ്ടു കോരിത്തരിച്ചു. സുഹൃത്തേ താങ്കൾ മാത്രമല്ല സിനിമാക്കാരൻ.. 1992മുതൽ സുരേഷ് ഗോപിയെ അറിയുന്ന വ്യക്തിയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നായകനാക്കി (പൊന്നുച്ചാമി )സിനിമ എടുത്ത വ്യക്തിയുമാണ്.. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപി, എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തിൽ നിന്നും പലരുടെയും പിൻകുത്തലിൽ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ല,പിന്നേ നേരാണ് അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും..
അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്നേഹി, മറ്റുള്ളവരുടെ വേദനയിൽ ചേരുന്നയാൾ.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും.. ഇത്രയുമാണ് ഞാൻ അറിയുന്ന സുരേഷ് ഗോപി, പിന്നേ താങ്കൾക്ക് സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ