' ഇവിടെ ചെങ്കൊടിയും ത്രിവർണ്ണ പതാകയും ഒന്നിച്ച് ഉയർന്നുകാണും'; കോൺഗ്രസിനു വോട്ടു ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എം മുകുന്ദൻ
ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ച് വര്‍ഗീയ ഫാസിസത്തെ നേരിടണമെന്നാണ് തന്റെ ആഗ്രഹവുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുച്ചേരി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്തുണക്കുന്ന സിപിഐഎം നടപടിയില്‍ ആഹ്‌ളാദം രേഖപ്പെടുത്തി എഴുത്തുകാരന്‍ എം മുകുന്ദന്‍. മയ്യഴിയിലാണ് എം മുകുന്ദന് വോട്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ച് വര്‍ഗീയ ഫാസിസത്തെ നേരിടണമെന്നാണ് തന്റെ ആഗ്രഹവുമെന്ന് അദ്ദേഹം പറഞ്ഞു. മയ്യഴിയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. ബംഗാളില്‍പോലും നടക്കാത്തത് ഇവിടെ കാണുന്നതില്‍ വളരെ സന്തോഷം. ഇവിടെ ചെങ്കൊടിയും ത്രിവര്‍ണപതാകയും ഒന്നിച്ച് ഉയര്‍ന്നു കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുച്ചേരിയില്‍ ഡിഎംകെ, കോണ്‍ഗ്രസ് എന്നീ കക്ഷികളോടൊപ്പമാണ് സിപിഐഎം, സിപിഐ എന്നീ ഇടതുപാര്‍ട്ടികളുടെ സഖ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിലവിലെ സ്പീക്കറും മുന്‍മുഖ്യമന്ത്രിയുമായ വൈദ്യലിംഗമാണ് മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായി എന്‍ആര്‍ കോണ്‍ഗ്രസിന്റെ കേശവന്‍ നാരായണസ്വാമി, മക്കള്‍ നീതി മയ്യത്തിന്റെ സുബ്രമണ്യവും മത്സരിക്കുന്നു. ഈ മണ്ഡലത്തിലെ വോട്ടറായ എം മുകുന്ദന്‍ പറയുന്നത് തന്റെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണെന്നാണ്. ബംഗാളില്‍ നടക്കാത്തത് പുതുച്ചേരിയില്‍ നടക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.