പിണറായിയുടെ പരനാറി പ്രയോഗത്തിന് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍;മുന്നണി മാറിയത് പാര്‍ട്ടി തീരുമാനം, നെറികേട് കാണിച്ചിട്ടില്ല
പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായിയുടെ പ്രതികരണം
Publish Date: Fri, 05 Apr 2019 (10:39 IST)
Updated Date: Fri, 05 Apr 2019 (10:44 IST)
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. മുന്നണി മാറിയത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണെന്നും ആരോടും നെറികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ വിലയിരുത്തും.കഴിഞ്ഞ ലോക്‌സഭാ കാലത്ത് പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു പിണറായി വിജയന്റെ പ്രസ്താവന
പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായിയുടെ പ്രതികരണം.
ഞാന്‍ പറഞ്ഞില്‍ എന്താ പ്രശ്‌നമതിലുള്ളത്. എന്തായിരുന്നു നിലപാട് സ്വീകരിച്ചത്. ഇനി നാളെ എന്താണ് നിലപാട് സ്വീകരിക്കാന്‍ പോവുന്നത് എന്ന് ആര്‍ക്കറിയാം.ഞങ്ങളോട് ചെയ്തതുപോലെ ഇപ്പോള്‍ നില്‍ക്കുന്നയുഡിഎഫിനോട് ചെയ്യില്ലെന്ന് ആര്‍ക്കറിയാം, രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി വളരെ പ്രധാനമാണ്. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നായിരുന്നു പിണറായുടെ പ്രതികരണം.