താരങ്ങളും ഫെഫ്ക അധികൃതരും മുഖ്യമന്ത്രിയെ കണ്ടത് വെറുതെയായി, സിനിമയ്ക്ക് 10 ശതമാനം അധിക നികുതി ഏപ്രിൽ 1 മുതൽ നിലവിൽ വരും

വെള്ളി, 29 മാര്‍ച്ച് 2019 (18:47 IST)
സിനിമയ്ക്ക് പത്ത് ശതമാനം അധിക നികുതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ നികുതി നിലവിൽ വരുന്നതോടെ സിനിമാ രംഗത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ പറഞ്ഞു.
 
പത്ത് ശതമാനം നികുതി വർധനവ് സിനിമാ പ്രേക്ഷകർക്ക് താങ്ങാൻ കഴിയാത്തതാണ്. നേരത്തെ തരങ്ങളും സിനിമാ സംഘടനാ ഭാരവാഹികളും മുഖ്യമന്ത്രിയെ കണ്ടപ്പോൾ നികുതി കുറയ്ക്കാം എന്ന് വ്യക്തമാക്കിയതായി പത്രസമ്മേളനത്തിലൂടെ അറിയിച്ചതാണ്. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും സലിം പി ചാക്കോ വ്യക്തമാക്കി.  
 
സിനിമയുടെ ടിക്കറ്റിൽ നികുതി വർധിപ്പിച്ച സാഹചര്യത്തിൽ മോഹ‌ൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള മുൻ നിര താരങ്ങളും ഫെഫ്ക ഭാരവാഹികളും സംസ്ഥാന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാം എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ബജറ്റിൽ 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുകയാണ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പുലിമുരുകന്‍റെ രണ്ടാം ഭാഗം ചെയ്യാം എന്ന് ഉദയ്‌കൃഷ്‌ണ പറഞ്ഞു, പക്ഷേ വൈശാഖിന്‍റെ മറുപടി - “രാജ മതി” !