'അച്ഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും' ;വടകരയിൽ മുരളീധരനും വേണ്ടി രമ വോട്ടു ചോദിക്കുന്നതിനെ വിമർശിച്ച് ശാരദക്കൂട്ടി
സഖാവ് കെകെ രമ കെ. കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തെരഞ്ഞെടുപ്പിൽ.
വടകയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പിന്തുണയ്ക്കുമെന്ന് ആർഎംപി നേരത്തെ വ്യക്തമാക്കിയിരുന്നു. വടകരയിൽ സിപിഎം സ്ഥാനാർത്ഥി പി ജയരാജനെതിരെ കോൺഗ്രസ് വി മുരളീധരനെ രംഗത്തിറക്കി മത്സരം കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ കെ രമ മുരളീധരനും വേണ്ടി വോട്ടു ചോദിക്കുന്നതിനെ വിമർശിച്ച് എഴുത്തുകാരി ശാരദക്കൂട്ടി രംഗത്തെത്തിയിട്ടുണ്ട്.
സഖാവ് കെകെ രമ കെ. കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തെരഞ്ഞെടുപ്പിൽ. അച്ഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റെതും. കെ കെ രമയുടെ വേദനയോടൊപ്പം തന്നെ മലയാളികൾ ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടുപേരും ചോദിക്കുന്നത്. ഫെസ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.