കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ല, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സീതാറാം യെച്ചൂരി

ഇടതുപക്ഷമാണോ ബിജെപിയോണോ ശത്രുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും യെച്ചൂരി പറഞ്ഞു.

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (12:01 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യസര്‍ക്കാറിന് ഇനിയും സാധ്യതയുണ്ടെന്ന് യെച്ചൂരി പറഞ്ഞു. മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ല. എങ്കിലും ഇടതുപക്ഷത്തോട് എന്തിന് മത്സരിക്കുന്നുവെന്നതിന് ഉത്തരമായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ നിലപാട് വ്യക്തിപരമായി തനിക്ക് തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
 
ബിജെപിക്കെതിരായ വോട്ടുകള്‍ സമാഹകരിക്കുകയാണ് ലക്ഷ്യം. അത് സാധ്യമാകണമെങ്കില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഒരു ധാരണ വേണം. ആ ധാരണ സഖ്യത്തിന്റെ രൂപത്തില്‍ തന്നെയാകണമെന്ന് നിര്‍ബന്ധമില്ലെന്നും യെച്ചൂരി പറഞ്ഞു.
 
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷ പ്രീണനമെന്ന നിലപാടിനോട് യോജിപ്പില്ല. ഇടതുപക്ഷമാണോ ബിജെപിയോണോ ശത്രുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും യെച്ചൂരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

അടുത്ത ലേഖനം
Show comments