Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആപുമായുള്ള സഖ്യം ഭാവിയിൽ ദോഷം ചെയ്യുമെന്ന് ഷീലാ ദീക്ഷിത്; രാഹുൽ ഗാന്ധിക്ക് കത്ത് - കോൺഗ്രസിൽ തമ്മിലടി

ദില്ലി പിസിസി അധ്യക്ഷ കൂടിയായ ഷീലാ ദീക്ഷിതും മൂന്ന് വർക്കിംഗ് പ്രസിഡന്‍റുമാരും കൂടി ചേന്നാണ് രാഹുൽ ഗാന്ധിക്കു കത്തയച്ചിരിക്കുന്നത്.

ആപുമായുള്ള സഖ്യം ഭാവിയിൽ ദോഷം ചെയ്യുമെന്ന് ഷീലാ ദീക്ഷിത്; രാഹുൽ ഗാന്ധിക്ക് കത്ത് - കോൺഗ്രസിൽ തമ്മിലടി
, ചൊവ്വ, 19 മാര്‍ച്ച് 2019 (14:41 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുമായി സഖ്യം ചേരുന്നത് ഭാവിയിൽ കോൺഗ്രസിനു തന്നെ ദോഷം ചെയ്യുമെന്ന് കാണിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് കത്തയച്ചു.  ഒരു കാലത്ത് ശക്തിയുക്തം എതിർത്ത ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാകുമെന്നാണ് ഷീലാ ദീക്ഷിത് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.


സഖ്യം വേണോ എന്ന കാര്യം പാർട്ടിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴി അഭിപ്രായ സർവേ നടത്തി തീരുമാനിക്കുന്നത് അനുചിതമാകുമെന്നും ദീക്ഷിത് പറയുന്നു. ഒരു സർവേ നടത്തി തീരുമാനിക്കാവുന്ന കാര്യമല്ല ഇത്. ഇതിനെതിരെ പ്രവർത്തർക്കിടയിൽ തീർച്ചയായും വികാരമുണ്ടാകും. 
ഷീലാ ദീക്ഷിത് അയച്ച കത്തിന്റെ ഉളളടക്കം ഇപ്രകാരമാണ്.
 
ദില്ലി പിസിസി അധ്യക്ഷ കൂടിയായ ഷീലാ ദീക്ഷിതും മൂന്ന് വർക്കിംഗ് പ്രസിഡന്‍റുമാരും കൂടി ചേന്നാണ് രാഹുൽ ഗാന്ധിക്കു കത്തയച്ചിരിക്കുന്നത്. സഖ്യം വേണമെന്ന ഉറച്ച ആവശ്യം മുന്നോട്ടു വയ്ക്കുന്നവരിൽ മുൻ നിരയിലുള്ളത് ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോയാണ്. ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി  സഖ്യസാധ്യതകൾ ആലോചിക്കുന്നുണ്ടെന്ന് പിസി ചാക്കോ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കാൻ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണമെന്ന് എന്ന് ഒരു വിഭാഗം നേതാക്കൾക്ക് ആഗ്രഹമുണ്ടെന്ന് പി സി ചാക്കോ പറയുന്നു. ഇക്കാര്യങ്ങൾ ഒരു ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്നും പിസി ചാക്കോ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഷീലാ ദീക്ഷിന്റെ കത്തും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം ഇനി വടകര മണ്ഡലം, ആർ എം പിയുടെ ശക്തി കേന്ദ്രങ്ങൾ നിർണായകമാകും