Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടകരയിൽ കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥി; ഇനി തീപ്പൊരി പോരാട്ടം

വലിയ തർക്കങ്ങൾക്കുശേഷമാണ് വടകരയിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്.

വടകരയിൽ കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥി; ഇനി തീപ്പൊരി പോരാട്ടം
, ചൊവ്വ, 19 മാര്‍ച്ച് 2019 (12:07 IST)
വടകരയിൽ കെ മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു.അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് മുതിര്‍ന്ന നേതാവിനെ തീരുമാനിച്ച് കോണ്‍ഗ്രസ് പ്രശ്‌നത്തെ മറികടന്നത്.  വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു രാവിലെ പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ പി ജയരാജനെതിരെ ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ചർച്ചകൾക്ക് വീണ്ടും വഴിമാറിയത്. 
 
വലിയ തർക്കങ്ങൾക്കുശേഷമാണ് വടകരയിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. ഉമ്മൻ ചാണ്ടി രാവിലെ മുരളീധരനുമായി ചർച്ചകൾ നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇടപെടലും നിർണ്ണായകമായതാണ് റിപ്പോർട്ടുകൾ.

വയനാട് മണ്ഡലം കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന ടി സിദ്ദിഖിന്റെ സമ്മർദ്ദ തന്ത്രം വിജയത്തിലെത്തുകയായിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യത്തിനു വഴങ്ങി ടി സിദ്ദിഖിനു വയനാട് നൽകാൻ ധാരണയായി എന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്കു മുൻപ് ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യൻ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാർ'; വടകരയിൽ കൊലയാളിയും ചാലക്കുടിയിൽ കോമാളിയുമാണ് മത്സരിക്കുന്നതെന്ന് കെ മുരളീധരൻ