Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളിയിൽ മുങ്ങി ബിജെപി പട്ടിക; സ്ഥാനാർത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല, അന്തിമ തീരുമാനം നാളെ

സ്ഥാനാർത്ഥി പ്രഖ്യാപനം ഉചിതമായ സമയത്തുണ്ടാകുമെന്നാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി വക്താവ് മുരളീധർ റാവു വ്യക്തമാക്കിയത്.

ഹോളിയിൽ മുങ്ങി ബിജെപി പട്ടിക; സ്ഥാനാർത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല, അന്തിമ തീരുമാനം നാളെ
, വ്യാഴം, 21 മാര്‍ച്ച് 2019 (11:14 IST)
ലോക്സ്ഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിനു ശേഷവും അന്തിമ പട്ടികയിൽ തീരുമാനമായില്ല. ഇന്ന് ഉത്തരേന്ത്യയിൽ ഹോളി ആയതിനാൽ പട്ടിക നാളെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാഴ്ച്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. 
 
സ്ഥാനാർത്ഥി പ്രഖ്യാപനം ഉചിതമായ സമയത്തുണ്ടാകുമെന്നാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി വക്താവ് മുരളീധർ റാവു വ്യക്തമാക്കിയത്.കുമ്മനം രാജശേഖരൻ എവിടെ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലൊരു ബദലായി മാറാൻ എൻഡിഎയ്ക്കു സാധിക്കും എന്നും അദ്ദേഹം വ്യകതമാക്കി. 
 
വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി സീറ്റുകളിലാവും ബിഡിജെഎസ് മത്സരിക്കുക. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണ്ടി വന്നാൽ എസ്എൻഡി‌പി യോഗ ഭാരവാഹിത്വം രാജിവയ്ക്കുമെന്നും  തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കേരളത്തിലെത്തി കമ്മറ്റി കൂടിയ ശേഷമേ മത്സരിക്കണമോ എന്ന കാര്യം തീരുമാനിക്കൂ എന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 
 
സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണായകവുമായി ബന്ധപ്പെട്ട തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഏകകണ്ഠ്മായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കേരളത്തിലേക്ക് മുഴുവൻ തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി സത്യകുമാറിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഉപരാഷ്ടൃപതി വെങ്കയ്യ നായിഡുവിന്റെ വിശ്വസ്തനാണ് ഇദ്ദേഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു പെൺകുട്ടിയെ കൂടി നിശബ്ദയാക്കേണ്ടതുണ്ട്, അതുകൊണ്ട് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ അടിയന്തരമായി ചെർപ്പുളശേരിയിൽ എത്തേണ്ടതാണ്'; പീഡനാരോപണത്തിൽ വിടി ബൽറാം