Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു പെൺകുട്ടിയെ കൂടി നിശബ്ദയാക്കേണ്ടതുണ്ട്, അതുകൊണ്ട് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ അടിയന്തരമായി ചെർപ്പുളശേരിയിൽ എത്തേണ്ടതാണ്'; പീഡനാരോപണത്തിൽ വിടി ബൽറാം

ഫേസ്ബുക്കിലൂടെയായിരുന്നു ബൽറാമിന്റെ പരിഹാസ വിമർശനം.

VT Balram
, വ്യാഴം, 21 മാര്‍ച്ച് 2019 (10:47 IST)
ചെർപ്പുളശേരി ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ സിപിഎമ്മിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊർണ്ണൂരിനടുത്തുളള ചെർപ്പുളശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസൽ വച്ച് പീഡിപ്പിച്ച വേറോരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ബൽറാമിന്റെ പരിഹാസ വിമർശനം. ഷൊർണ്ണൂർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗീക പീഡന പരാതി പരോക്ഷമായി സൂചിപ്പിച്ചാണ് വി ടി ബ‌ൽറാം എംഎൽഎയുടെ വിമർശനം.
 
ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തുകയും താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് ഇവര്‍ മൊഴി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
 
കഴിഞ്ഞ വര്‍ഷം ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് മാഗസിന്‍ തയ്യാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.സിപിഐഎം അനുഭാവിയാണ് പ്രതി. സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഐഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി ഇരുവര്‍ക്കും ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനം മാഗസിന്‍ തയാറാക്കാനെത്തിയപ്പോള്‍; സിപിഎം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി - പൊലീസ് അന്വേഷണം ആരംഭിച്ചു