Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയെ ചൊല്ലി തർക്കം തുടരുന്നു; രണ്ടാം ഘട്ട ലിസ്റ്റിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി

പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്.

പത്തനംതിട്ടയെ ചൊല്ലി തർക്കം തുടരുന്നു; രണ്ടാം ഘട്ട ലിസ്റ്റിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി
, ശനി, 23 മാര്‍ച്ച് 2019 (10:12 IST)
പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് പറയാതെ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.
 
മണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകിയതും തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണം.
 
പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്. ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. അതേസമയം തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.
 
തുഷാർ അവസാന നിമിഷം പിന്മാറിയാൽ തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നൽകിയേക്കും. അങ്ങനെയെങ്കിൽ പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള സ്ഥാനാര്‍ഥിയാകും. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാ‍ർഥിയായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്