Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടത്തോട്ടു ചായ്‌വുളള ആറ്റിങ്ങൽ ഇത്തവണ എങ്ങനെ ചിന്തിക്കും?

കൂടുതല്‍കാലവും ഇടതുപക്ഷത്തോട് പക്ഷംചേരുകയായിരുന്നു പഴയ ചിറയിന്‍കീഴും പിന്നീട് പേരുമാറിയ ആറ്റിങ്ങലും.

ഇടത്തോട്ടു ചായ്‌വുളള ആറ്റിങ്ങൽ ഇത്തവണ എങ്ങനെ ചിന്തിക്കും?
, വെള്ളി, 22 മാര്‍ച്ച് 2019 (16:00 IST)
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വർക്കല, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. 2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. ഇടതു സംഘടനകൾക്ക് എന്നും ആഴത്തിൽ വേരോട്ടമുളള പ്രദേശമാണിത്. തീരപ്രദേശവും മലയോരവുമൊക്കെ ഒന്നിക്കുന്ന ഇവിടുത്തെ വോട്ടർമാർ പലകുറി പല പരീക്ഷണങ്ങൾക്കു മണ്ഡലത്തെ വിധേയമാക്കിയിട്ടുണ്ട്. പലപ്രമുഖരെയും തള്ളിയിട്ടുണ്ട്, സ്വീകരിച്ചിട്ടുമുണ്ട്. 
 
നാലാം വട്ടം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് എ. സമ്പത്ത്. നിലവിലെ സിറ്റിങ് എംപിയായ അദ്ദേഹത്തെയാണ് ഇത്തവണത്തെയും ഇടതുപക്ഷം കളത്തിലിറക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശാണ്. ശോഭാ സുരേന്ദ്രനാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ശക്തി ദുർഗമെന്ന് കരുതുന്നവരുടെ കോട്ടയിൽ വിള്ളലുണ്ടാകാവുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മണ്ഡലത്തിനു ചാഞ്ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു കൂട്ടർ കാത്തിരിക്കുന്നു. ശബരിമല വിഷയം പോലെ ശിവഗിരിയുടെ മനസ്സും ആറ്റിങ്ങലിനു പ്രധാനമാണ്. എൻഎസ്എസും, എസ്എൻഡിപി യോഗവും മുസ്ലീം, നാടർ സമുദായവുമൊക്കെ ശക്തികാട്ടാവുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എക്സ്റ്റൻഷനായിട്ടാണ് മുന്നണികൾ കാണുന്നത്. എല്ലാ പാർട്ടികളോടും എക്കാലവും നിശ്ചിത അകലം കാട്ടി പക്ഷം പിടിക്കന്തിരുന്ന ശിവഗിരിയിലേക്ക് ബിജെപിക്കു അടുക്കാൻ ഇത്തവണ പലവട്ടം അവസരമുണ്ടായി. ഇതോക്കെ വോട്ടിൽ പ്രതിഫലിച്ചാൽ അത് നിർണ്ണായകമാകും.
 
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയൊഴികെയുളള എല്ലാ മണ്ഡലവും ഇടതുമുന്നണിയാണ് സ്വന്തമാക്കിയത്. എന്നാൽ, ഇതെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടു നിലയിൽ ലോക്സഭയിൽ കിട്ടിയതിനെക്കാൾ കാര്യമായ വളർച്ചയാണുണ്ടായത്. ഈ ലോക്സഭാ തെരഞ്ഞെടൽപ്പിൽ സ്വാധീനമേഖല വികസിച്ചു എന്നാണ് അവരുടെ വിലയിരുത്തലും. എസ്എൻഡിപി യോഗവും എൻഎസ്എസും രണ്ടുധ്രുവങ്ങളിൽ നിൽക്കുന്നത് മറ്റുപലയിടത്തെയും പോലെ ആറ്റിങ്ങലിലും വോട്ടർമാരുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായി കൂടെനിന്നില്ല. 
 
കൂടുതല്‍കാലവും ഇടതുപക്ഷത്തോട് പക്ഷംചേരുകയായിരുന്നു പഴയ ചിറയിന്‍കീഴും പിന്നീട് പേരുമാറിയ ആറ്റിങ്ങലും. ആർ ശങ്കറിനുപോലും ചുവടുതെറ്റിയെങ്കിലും കോണ്‍ഗ്രസിലെ മറ്റു പ്രമുഖരെയും വിജയിപ്പിക്കാനുള്ള മനസ്സുകാട്ടിയ വോട്ടര്‍മാര്‍ ഇക്കുറി എങ്ങനെയൊക്കെ ചിന്തിക്കുമെന്നറിയാന്‍ കാത്തിരിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ മൂന്ന് മാസത്തേക്ക് പ്രീമിയം സേവനങ്ങൾ സൌജന്യം, ഓഫറുമായി യുട്യൂബ് മ്യൂസിക് ആപ്പ്