Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനത്തിനു പിന്നിൽ വൻ അഴിമതി; ഒറ്റയടിക്ക് 320 കോടി മാറ്റി, ഉദ്യോഗസ്ഥർ കൂട്ടുനിന്നു - ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

അസാധു നോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറ്റി നല്‍കിയതായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നോട്ട് നിരോധനത്തിനു പിന്നിൽ വൻ അഴിമതി; ഒറ്റയടിക്ക് 320 കോടി മാറ്റി, ഉദ്യോഗസ്ഥർ കൂട്ടുനിന്നു - ദൃശ്യങ്ങൾ  പുറത്തുവിട്ട് കോൺഗ്രസ്
, ചൊവ്വ, 9 ഏപ്രില്‍ 2019 (14:44 IST)
നരേന്ദ്രമോദി സർക്കാരിന്റെ നോട്ടു നിരോധനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് പിന്നില്‍ വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അസാധു നോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറ്റി നല്‍കിയതായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 
 
ഇത് ഇപ്പോളും തുടർന്നു കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി. ഇടപാട് നടന്നത് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലാണ്. ഒളിക്യാമറ ഓപ്പറേഷന്‍ വീഡിയോകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്.
 
2016 നവംബർ 8നാണ് ബിജെപി സർക്കാർ രാജ്യത്ത് ഏറ്റവും മൂല്യമുള്ള 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചത്. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി എന്നാണ് പ്രധാനമന്ത്രി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട കേസ്: സുപ്രീം കോടതിയിലെ കേസിൽ തീരുമാനമാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ