Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎം മാണിയുടെ നില ഗുരുതരം; ചികിത്സ പുരോഗമിക്കുന്നു

കെഎം മാണിയുടെ നില ഗുരുതരം; ചികിത്സ പുരോഗമിക്കുന്നു
കൊച്ചി , തിങ്കള്‍, 8 ഏപ്രില്‍ 2019 (15:42 IST)
ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹമുള്ളത്.

നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കെഎം മാണിയെന്നും ആശുപത്രി വൃത്തങ്ങൾ മെ‍ഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാണിയുടെ മകളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.

ശ്വാസകോശ രോഗത്തെത്തുടർന്നാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മാനസിക രോഗിയെന്ന് ഞാനെപ്പോഴാണ് പറഞ്ഞത്? കുറച്ചെങ്കിലും മര്യാദ കാണിക്കണം’ - മലയാള മനോരമയ്ക്കെതിരെ പിണറായി വിജയൻ