91 മണ്ഡലങ്ങളിലെ ജനങ്ങൾ നാളെ വിധിയെഴുതും; ആദ്യഘട്ട തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

നിശബ്ദ പ്രചരണമാണ് ഇനി ബാക്കിയുള്ളത്.

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (11:50 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചിരുന്നു. നിശബ്ദ പ്രചരണമാണ് ഇനി ബാക്കിയുള്ളത്.
 
ആന്ധ്രപ്രദേശ് 25 സീറ്റ്, തെലങ്കാന 17, ഉത്തര്‍പ്രദേശ് 8, അസം 5, ഉത്തരാഖണ്ഡ് 5, പശ്ചിമ ബംഗാള്‍ 2, ബിഹാര്‍ 4, ത്രിപുര 1, അരുണാചല്‍പ്രദേശ് 2, ഛത്തീസ്ഗഢ് 1, ജമ്മു കശ്മീര്‍ 2, മഹാരാഷ്ട്ര 7, മണിപ്പൂര്‍ 1, മേഘാലയ 2, മിസോറാം 1, നാഗലാന്‍ഡ് 1, ഒഡീഷ 4, സിക്കിം 1. കേന്ദ്രഭരണപ്രദേശങ്ങളായ അന്തമാന്‍, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. തെക്കേന്ത്യയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
 
ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ മാഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിയുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ആര്‍എല്‍ഡി നേതാവ് അജിത് കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരി, മന്ത്രിമാരായ വികെ സിംഗ്, മഹേഷ് ശര്‍മ എന്നിവരാണ് മത്സരിക്കുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
 
വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം, മണിപ്പൂര്‍ ഒഴിച്ചുള്ള സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അസമില്‍ 14 സീറ്റില്‍ അഞ്ചിലും മണിപ്പൂരിലെ ആകെയുള്ള രണ്ട് സീറ്റില്‍ ഒന്നിലും ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കും.
 
ഏപ്രില്‍ 18 ന് ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടം-ഏപ്രില്‍ 23, നാലാംഘട്ടം- ഏപ്രില്‍ 29, അഞ്ചാംഘട്ടം- മെയ് ആറ്, ആറാംഘട്ടം-മെയ് 12, ഏഴാംഘട്ടം-മെയ് 19 എന്നി തീയതികളില്‍ നടക്കും. ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാംഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments