ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ലോക്സ്ഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ലോക്സ്ഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രണ്ടാം ഘട്ടം ഈ മാസം 18നാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മെയ് 23ന് ഫലപ്രഖ്യാപനം ഉണ്ടാകും.