ചാലക്കുടിയിൽ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്, ട്വിന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവും
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായിൽ ജേക്കബ് തോമസ് ഉടൻ ഐഎപിഎസിൽ നിന്നും രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ചാലക്കുടി ലോക്സ്ഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന മുന്നണിയുടെ കീഴിലാണ് ജേക്കബ് തോമസ് ജനവിധി തേടുക.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായിൽ ജേക്കബ് തോമസ് ഉടൻ ഐഎപിഎസിൽ നിന്നും രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ജേക്കബ് തോമസ് ഒന്നരവർഷമായി സസ്പെൻഷനിലാണ്.
ചാലക്കുടിയിലെ നിലവിലെ എംപി ഇന്നസെന്റാണ് സിപിഎം സ്ഥാനാർത്ഥി. യുഡിഎഫ് കൺവീനർ ബെന്നി ബഹനാനാണ് യുഡിഎഫിനു വേണ്ടി ജനവിധി തേടുന്നത്. ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാൻ ട്വന്റി-20 നേരത്തെ തീരുമാനിച്ചിരുന്നു. യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കിറ്റെക്സ് ഗ്രൂപ്പ് എംഡിയും ട്വന്റി 20 കോ ഓർഡിനേറ്ററുമായ സാബു ജേക്കബിനെ ചുമലതപ്പെടുത്തിയിരുന്നു.